Tuesday December 06, 2016
Latest Updates

വമ്പന്‍ കമ്പനികള്‍ക്ക് അയര്‍ലണ്ടിനോട് ഇഷ്ടം കുറയുന്നുവോ ?

വമ്പന്‍ കമ്പനികള്‍ക്ക് അയര്‍ലണ്ടിനോട് ഇഷ്ടം കുറയുന്നുവോ ?

ലോകത്തെ വന്‍കിട കമ്പനികള്‍ക്ക് അയര്‍ലണ്ടിനോടുള്ള ഇഷ്ടം കുറയുന്നതായി സര്‍വേ. യൂറോപ്യന്‍ കമ്മിഷന്‍ ആപ്പിള്‍ കമ്പനിക്ക് മേല്‍ ഈയിടെ ചുമത്തിയ 13 ബില്ല്യണ്‍ യൂറോയുടെ ടാക്സ് പ്രശ്നത്തിനു ശേഷം നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. കമ്പനികള്‍, ബാങ്കുകള്‍, നിക്ഷേപകര്‍ എന്നിങ്ങനെ സര്‍വേയില്‍ പങ്കെടുത്ത 224ല്‍ 72 ശതമാനവും അയര്‍ലണ്ട് ബിസിനസ് നടത്താന്‍ പറ്റിയ സ്ഥലമല്ല എന്നാണ് പ്രതികരിച്ചത്.

അയര്‍ലണ്ടിലെ 12.5% കോര്‍പ്പറേറ്റ് ടാക്സ് എന്ന നിരക്കായിരുന്നു ലോക കമ്പനികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാന്‍ കാരണമായത്. എന്നാല്‍ ആപ്പിള്‍ അയര്‍ലണ്ടിന് 13 ബില്ല്യണ്‍ ടാക്സ് ഇനത്തില്‍ നല്‍കണം എന്ന ഇയു കമ്മിഷന്‍ നിലപാട് കമ്പനികളെ മാറ്റിച്ചിന്തിപ്പിച്ചു.

ഇതിനിടെ ബ്രിട്ടനും ടാക്സ് നിരക്ക് കുറയ്ക്കാന്‍ ആലോചിക്കുകയാണ്. 15%ലും കുറയ്ക്കാനാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയുടെ നീക്കം. നിലവില്‍ 20% ആണ് ബ്രിട്ടനിലെ കോര്‍പ്പറേഷന്‍ ടാക്സ്.

Scroll To Top