Tuesday December 06, 2016
Latest Updates

മദ്യപാനം, സെക്സ്, ഡിപ്രഷന്‍: അയര്‍ലണ്ടിലെ കൗമാരക്കാരുടെ അവസ്ഥ വെളിപ്പെടുത്തി പുതിയ പഠനം

മദ്യപാനം, സെക്സ്, ഡിപ്രഷന്‍: അയര്‍ലണ്ടിലെ കൗമാരക്കാരുടെ അവസ്ഥ വെളിപ്പെടുത്തി പുതിയ പഠനം

ഡബ്ലിന്‍ :സ്‌കൂള്‍, മദ്യപാനം, സെക്സ്, ഡിപ്രഷന്‍: അയര്‍ലണ്ടിലെ കൗമാരക്കാരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നാല് കാര്യങ്ങള്‍ ഇവയാണ്. 17-18 വയസ്സുകാരായ 6,000ലേറെ കൗമാരക്കാരില്‍ 2007 മുതല്‍ ഇഎസ്ആര്‍ഐ നടത്തിയ പഠനത്തിലൂടെയാണ് (അന്ന് ഇവര്‍ക്ക് ശരാശരി 9 വയസ്സ്) ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍:
1. 98% കൗമാരക്കാരും പഠനം, ജോലി അല്ലെങ്കില്‍ ട്രെയ്നിങ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
2. ഒരു കൗമാരക്കാരന്‍ ആഴ്ചയില്‍ ശരാശരി 72 യൂറോ പാര്‍ട്ട് ടൈം ജോലിയിലൂടെ സമ്പാദിക്കുന്നു.
3. കൗമാരക്കാരില്‍ അഞ്ചില്‍ ഒന്ന് പേര്‍ക്കും അമിതഭാരമുണ്ട്. ഇതില്‍ പെണ്‍കുട്ടികളാണ് മുമ്പില്‍.
4. കൗമാരക്കാരില്‍ 10ല്‍ ഒരാള്‍ക്ക് വീതം ഡിപ്രഷന്‍, ഉത്കണ്ഠ എന്നിവയോ, ഇവ രണ്ടുമോ ഉണ്ടെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
5. 90 ശതമാനത്തില്‍ താഴെ പേര്‍ മദ്യം ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ 40% പേര്‍ മാസത്തില്‍ 2-4 തവണ മദ്യം കഴിക്കുന്നു.
6. 40% പേര്‍ ഓറല്‍ സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 33% പേര്‍ ഇന്റര്‍ കോഴ്സില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
7. 56% പേര്‍ സെക്സിനിടെ എല്ലായ്പോഴും കോണ്ടം ഉപയോഗിച്ചിട്ടുണ്ട്. 11% പേര്‍ ഇതുവരെ കോണ്ടം ഉപയോഗിച്ചിട്ടില്ല.
8. 8% പേര്‍ ദിവസവും പുകവലിക്കുന്നു.
9. 30%ല്‍ താഴെ പേര്‍ ഒരിക്കലെങ്കിലും കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ട്.

അയര്‍ലണ്ടിലെ കൗമാരക്കാര്‍ പൊതുവെ സന്തോഷകരമായി ജീവിതം നയിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാമൂഹികമായും സാമ്പത്തികമായും താഴ്ന്നു നില്‍ക്കുന്നവര്‍ക്കാണ് ജീവിതം സമ്മര്‍ദ്ദത്തിലാകുന്നത്.

രാഷ്ട്രീയം, മതം എന്നിവ കൗമാരക്കാരുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ കുറവാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി.

Scroll To Top