Saturday December 10, 2016
Latest Updates

ചികിത്സിച്ചു മാറ്റാനാവാത്ത വൈറസ് ബാധ യൂറോപ്പിനെ കാത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് :യൂ കെയില്‍ മാത്രം 80000 പേര്‍ മരണപ്പെട്ടേക്കാമെന്ന് സര്‍ക്കാര്‍ രേഖ 

ചികിത്സിച്ചു മാറ്റാനാവാത്ത വൈറസ് ബാധ യൂറോപ്പിനെ കാത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് :യൂ കെയില്‍ മാത്രം 80000 പേര്‍ മരണപ്പെട്ടേക്കാമെന്ന് സര്‍ക്കാര്‍ രേഖ 

hand cle 2ലണ്ടന്‍ :ചികിത്സിച്ചു മാറ്റാന്‍ സാധിക്കാത്ത വൈറസ് ബാധ മൂലം സമീപ ഭാവിയില്‍ തന്നെബ്രിട്ടനില്‍ 80000 ആളുകള്‍ മരണപ്പെട്ടേക്കാമെന്ന്
ബ്രിറ്റീഷ് സര്‍ക്കാരിന്റെ മുന്നറിയിപ്പ് . രണ്ടു ലക്ഷത്തോളം ആളുകളില്‍ രോഗം പടര്‍ന്നു പിടിച്ചേക്കാമെന്നും സര്‍ക്കാര്‍.യൂറോപ്പിലെങ്ങും അണുബാധ പടരാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.

രക്തത്തിലുണ്ടാകുന്ന ഒരു പ്രത്യേക തരം വൈറസ് ബാധ മനുഷ്യന്റെ മരുന്നിനോടുള്ള പ്രതികരണ ശേഷിയെയാണ് ബാധിക്കുക. അതിനാല്‍ തന്നെ നിലവിലെമരുന്നുകളൊന്നും തന്നെ ഫലപ്രദമായേക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ഒരു ചെറിയ അസുഖം പോലും മരുന്നുകളൊന്നും തന്നെ എല്‍ക്കാതിരിക്കുന്നതു മൂലം ഗുരുതരമാവുകയും അകാല മരണം തന്നെ സംഭവിക്കുകയും ചെയ്‌തേക്കാം.

അവയവ മാറ്റിവെയ്ക്കല്‍ അടക്കമുള്ള ആധുനുക ചികിത്സാ സംവിധാനങ്ങള്‍ക്കും ഇത് ഭീഷണിയാവും.

അത്യാപത്തുകളെ കുറിച്ചു മുന്നറിയിപ്പ് നല്‍കുന്ന നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിവില്‍ എമര്‍ജെന്‍സീസ് സ്ഥിതിഗതികള്‍ വളരെ ഗുരുതരമായേക്കാം എന്നു വിലയിരുത്തുന്നു. ചികിത്സാ രംഗത്തെ, ചരിത്രത്തിന്റെ കറുത്ത നാളുകളിലേക്ക് തിരികെ നടത്താന്നുതകുന്നതാണ് സ്ഥിതിവിശേഷമെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ വിലയിരുത്തി.

Scroll To Top