Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ പുതിയ വിഷയങ്ങള്‍,ചൈനീസ് ഭാഷയും പഠിക്കാം

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ പുതിയ വിഷയങ്ങള്‍,ചൈനീസ് ഭാഷയും പഠിക്കാം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇനി പുതിയ വിഷയങ്ങളും പഠിക്കേണ്ടിവരും. ഇത് സംബന്ധിച്ച പദ്ധതി വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ ഇന്നലെ പുറത്തിറക്കി. ഈ പദ്ധതിയുടെ ഭാഗമായി കോഡിങ്, മാന്‍ഡരിന്‍, കംപ്യൂട്ടര്‍ സയന്‍സ്, പൊളിറ്റിക്സ് എന്നീ വിഷയങ്ങള്‍ കൂടി വിദ്യാര്‍ത്ഥികള്‍ പഠിക്കണം. 2026ഓടെ ഐറിഷ് എജ്യുക്കേഷന്‍ സിസ്റ്റത്തെ യൂറോപ്പില്‍ ഒന്നാം സ്ഥാനത്തെത്തിക്കുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. പ്രധാനമന്ത്രി എന്‍ഡ കെന്നി, മന്ത്രിമാരായ റിച്ചാര്‍ഡ് ബ്രട്ടന്‍, ജോണ്‍ ഹല്ലിഗന്‍ എന്നിവര്‍ ഡബ്ലിനിലെ കൂംബീലുള്ള സെന്റ് ബ്രിജീഡ്സ് നാഷണല്‍ സ്‌കൂളിലെത്തിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.kenny-sc

പ്രൈമറി സ്‌കൂളുകളില്‍ മാത്തമാറ്റിക്സിനൊപ്പം ഇനി കോഡിങ് കൂടി പഠിപ്പിക്കും. ലീവിങ് സര്‍ട്ടിഫിക്കറ്റ് ബ്ജക്ടായാണ് കംപ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുക. പുതിയ ഭാഷ പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാന്‍ഡരിന്‍ പഠിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ് മാന്‍ഡരിന്‍(ചൈനീസ്)

ലീവിങ് സെര്‍ട്ട് ആയി പൊളിറ്റിക്സും ജൂനിയര്‍ ലെവലില്‍ ഫിലോസഫി പോലുള്ള വിഷയങ്ങളില്‍ ഷോര്‍ട്ട് കോഴ്സുകളും പഠനത്തിന്റെ ഭാഗമാക്കും

Scroll To Top