Tuesday December 06, 2016
Latest Updates

ലീവിങ് സെര്‍ട്ട് വിഷയമായി ഇനി കംപ്യൂട്ടര്‍ സയന്‍സും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം 

ലീവിങ് സെര്‍ട്ട് വിഷയമായി ഇനി കംപ്യൂട്ടര്‍ സയന്‍സും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം 

ഡബ്ലിന്‍:ലീവിങ് സെര്‍ട്ട് വിഷയമായി കംപ്യൂട്ടര്‍ സയന്‍സിനെയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി പുതിയ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയാല്‍ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വിഷയങ്ങള്‍ക്ക് രാജ്യത്ത് ഇപ്പോഴുള്ള പഠനനിലവാരം കുറവാണെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫ: ബ്രയന്‍ മക്ക്രെയ്ത്ത് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഈ വിഷയങ്ങളുടെ അദ്ധ്യാപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

50ഓളം നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതില്‍ 21 എണ്ണത്തിന് പ്രാമുഖ്യം കൊടുക്കുന്നതായി വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ പറഞ്ഞു. ലീവിങ് സെര്‍ട്ട് ഫിസിക്സില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറയുന്ന പ്രശ്നം പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

Scroll To Top