Thursday January 19, 2017
Latest Updates

ഇന്ത്യന്‍ ഡോക്ടമാര്‍ക്ക് ശുചിത്വമില്ലെന്ന് പഠനം!

ഇന്ത്യന്‍ ഡോക്ടമാര്‍ക്ക് ശുചിത്വമില്ലെന്ന് പഠനം!

കുറുന്തോട്ടിക്കും വാതം പിടിക്കുക എന്നു കേട്ടിട്ടില്ലേ? ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടവരാണ് ഡോക്ടര്‍മാര്‍. എന്നാല്‍, ഇന്ത്യയിലെ ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും ശുചിത്വശീലങ്ങളില്ലെന്ന് പഠനം. ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളജും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

സോപ്പുപയോഗിച്ചു കൈകഴുകിയാല്‍ ശുചിത്വമായി എന്നു കരുതുന്നവരാണ് ഭൂരിഭാഗം ഡോക്ടര്‍മാരും. എന്നാല്‍, ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നത് ആള്‍ക്കഹോള്‍ അടങ്ങിയ ലോഷനുകള്‍ ഉപയോഗിച്ച് കൈ ശുചിയാക്കണം എന്നാണ്. രോഗാണുക്കളെ വളരെ വേഗം നശിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും എന്നുള്ളതു കൊണ്ടാണ് ഈ നിര്‍ദ്ദേശം .

ഇന്റര്‍നാഷണല്‍ ജേണല്‍ ഒഫ് ഫാര്‍മ റിസര്‍ച്ച് ആന്‍ഡ് ഹെല്‍ത്തിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. 2015 മാര്‍ച്ച് മുതല്‍ മേയ് വരെ നൂറോളം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി നടത്തിയ പരിശീലനത്തിനിടയില്‍ നല്‍കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.

Scroll To Top