Monday March 27, 2017
Latest Updates

ശമ്പളം കൂട്ടി നല്‍കുകയല്ല,സര്‍ക്കാര്‍ ചെയ്യേണ്ടത് ജീവിതച്ചെലവ് കുറയ്ക്കുകയാണ് വേണ്ടതെന്ന് മുന്‍ ധനവകുപ്പ് മേധാവി

ശമ്പളം കൂട്ടി നല്‍കുകയല്ല,സര്‍ക്കാര്‍ ചെയ്യേണ്ടത് ജീവിതച്ചെലവ് കുറയ്ക്കുകയാണ് വേണ്ടതെന്ന് മുന്‍ ധനവകുപ്പ് മേധാവി

ഡബ്ലിന്‍:ശമ്പളം കൂട്ടി നല്‍കുകയല്ല, സര്‍ക്കാര്‍ ചെയ്യേണ്ടത് ജീവിതച്ചെലവ് കുറയ്ക്കുകയാണെന്ന വാദവുമായി അയര്‍ലണ്ടിലെ ധനകാര്യ വകുപ്പ് മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ മോറന്‍ രംഗത്തെത്തി.സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നു എന്നു കരുതി ശമ്പളം കൂട്ടി നല്‍കുകയാണ് ചെയ്യേണ്ടത് എന്ന് അര്‍ത്ഥമില്ല എന്നും അദ്ദേഹം പറഞ്ഞു.

ലാന്‍ഡ്സ്ഡൗണ്‍ കരാറില്‍ നിന്നും പിന്മാറി, ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് മുമ്പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാനേ കാരണമാകൂവെന്നും മോറന്‍ അഭിപ്രായപ്പെട്ടു. ഗാര്‍ഡയ്ക്ക് വിതരണം ചെയ്യുന്ന 50 മില്ല്യണ്‍ യൂറോ ഉണ്ടെങ്കില്‍ ഡബ്ലിന്‍ ബസ്സിലെ ഓരോ യാത്രക്കാര്‍ക്കും അടുത്ത ഒരു വര്‍ഷത്തേയ്ക്ക് 50 സെന്റ് ടിക്കറ്റിന് കുറച്ച് നല്‍കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ജീവിതച്ചെലവ് കുറയ്ക്കേണ്ടതെന്നും മോറന്‍ പറഞ്ഞു.

Scroll To Top