Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ഓരോ ദിവസവും ആരംഭിക്കുന്നത് 135 പുതിയ സംരംഭങ്ങള്‍ ,തൊഴില്‍ അവസരങ്ങളിലും കുതിച്ചു കയറ്റമെന്ന് പഠനം 

അയര്‍ലണ്ടില്‍ ഓരോ ദിവസവും ആരംഭിക്കുന്നത് 135 പുതിയ സംരംഭങ്ങള്‍ ,തൊഴില്‍ അവസരങ്ങളിലും കുതിച്ചു കയറ്റമെന്ന് പഠനം 

ഡബ്ലിന്‍:അയര്‍ലണ്ട് സാമ്പത്തികമായി കരകയറുന്നുവെന്ന ശക്തമായ സൂചനകള്‍ നല്‍കി പുതിയ സംരംഭങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. മെയ് മാസം ഓരോ ദിവസവും രാജ്യത്ത് പുതുതായി ശരാശരി 135 സ്റ്റാര്‍ട്ട് അപ്പുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. ഇതോടൊപ്പം സംരംഭങ്ങള്‍ നഷ്ട്ടത്തിലായി പാപ്പരാകുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായി.

മെയ് ഒന്നു മുതല്‍ മെയ് 27 വരെ 3,653 പുതിയ സ്റ്റാര്‍ട്ട് അപ്പുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 24 ശതമാനമാണ് വര്‍ദ്ധനവ്. പ്രൊഫഷണല്‍ സര്‍വ്വീസുകള്‍ നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പുകളാണ്.മൂന്നിലൊന്നും. ഹോള്‍ സെയില്‍, റീടെയില്‍ മേഖലയില്‍ നിന്നും പത്തു ശതമാനവും, വ്യക്തിഗത സേവന മേഖലയില്‍ നിന്നും 9 ശതമാനവുമാണ് സംരംഭങ്ങള്‍.

നിര്‍മ്മാണ, ആതുര സേവന രംഗത്തും കുതിപ്പ് പ്രകടമാണ്. സംരംഭങ്ങളുടെ എണ്ണത്തില്‍ യഥാക്രമം 15, 27 ശതമാനം വളര്‍ച്ച ഈ മേഖലകളിലുണ്ട്. മെയ് മാസം രജിസ്റ്റര്‍ ചെയ്യപ്പെട്ട പകുതിയിലധികം സംരംഭങ്ങളും ഡബ്‌ളിന്‍ നഗരത്തില്‍ നിന്നുള്ളവയാണ്.

എന്നാല്‍ തലസ്ഥാന നഗരത്തിനു പുറത്തേകും ബിസിനസുകള്‍ വ്യാപിക്കുന്നതായി വിപണി നിരീക്ഷകരായ വിഷന്‍ .നെറ്റ് മാനേജിങ്ങ് ഡയറക്റ്റര്‍ ക്രിസ്റ്റിന്‍ കുള്ളിന്‍ പറയുന്നു. ലിമറിക്കില്‍ പുതിയ സംരംഭങ്ങളുടെ എണ്ണത്തില്‍ 71 ശതമാനവും, കോര്‍ക്കില്‍ 32 ശതമാനവും വര്‍ദ്ധനയുണ്ടായതായാണ് കണക്കുകള്‍.

പുതിയ സംരംഭങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ തൊഴില്‍ മേഖലയില്‍ അവസരങ്ങളും വര്‍ദ്ധിക്കുന്നുണ്ട്.

Scroll To Top