Sunday April 23, 2017
Latest Updates

ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഫിബ്‌സ്‌ബോറോയില്‍ മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആരംഭിക്കും 

ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഫിബ്‌സ്‌ബോറോയില്‍ മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആരംഭിക്കും 

ഡബ്ലിന്‍:ഡബ്ലിനിലെ ഫിബ്‌സ്‌ബോറോയിലുള്ള ഡാലിമൌണ്ട് പാര്‍ക്ക് സ്റ്റേഡിയം ബൊഹേമിയന്‍ ഏഫ് സി യില്‍ നിന്നും ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ വാങ്ങി. 3.8 മില്ല്യണ്‍ യൂറോയ്ക്കാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ സ്റ്റേഡിയം വാങ്ങിയത്. സ്റ്റേഡിയം മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് സെന്ററായി വികസിപ്പിക്കാനാണ് പദ്ധതി.
നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയ ഡാലിമൗണ്ട് സ്റ്റേഡിയം അയര്‍ലണ്ടിലെ ഫൂട്‌ബോള്‍ ലോകത്തിന് വളരെ പ്രത്യേകതയുള്ള ഇടമാണെന്ന് സ്‌പോര്‍ട്‌സ് മന്ത്രി പാസ്‌ക്കല്‍ ഡൊണഗ് പ്രതികരിച്ചു സ്റ്റേഡിയം വികസിക്കുന്നത് പ്രദേശത്തിന്റെ സാമ്പത്തികമായ ഉണര്‍വ്വിന്
സംഭാവന ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഐറിഷ് ഇന്റെര്‍നാഷണല്‍, എഫ് എ ഐ കപ്പ് ഫൈനലുകളും, യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാളിഫയറുകള്‍, യുവേഫ കപ്പ്, യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ് തുടങ്ങി പല സുപ്രധാന മത്സരങ്ങളും സ്റ്റേഡിയത്തില്‍ അരങ്ങേറിയിട്ടുണ്ട്.

Scroll To Top