Sunday December 17, 2017
Latest Updates

ഐറിഷ് മലയാളികള്‍ അവതരിപ്പിക്കുന്ന ‘സമ്മര്‍ ഓഫ് 17’ ഹ്രസ്വചിത്ര പ്രദര്‍ശനം ലൂക്കനില്‍

ഐറിഷ് മലയാളികള്‍ അവതരിപ്പിക്കുന്ന ‘സമ്മര്‍ ഓഫ് 17’ ഹ്രസ്വചിത്ര പ്രദര്‍ശനം ലൂക്കനില്‍

ഡബ്ലിന്‍ :കാശ്മീരി ഡോള്‍സ്, പാസ് വേഡ്, ദ് മൂവി, എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ ടോം തോമസ്  കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സമ്മര്‍ ഓഫ് സെവന്റീന്‍’ (Summer of ’17) എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രിവ്യൂ സ്‌ക്രീനിംഗ് 25 നവംബര്‍ ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ഡബ്ലിന്‍ ലൂക്കനിലെ ബാലിയോവന്‍ ലൈന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് കേരള ഹൗസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നതാണ്. പ്രീവ്യൂ ഷോവിലെയ്ക്ക് എല്ലാവരെയും ക്ഷണിയ്ക്കുന്നതായി അണിയറക്കാര്‍ അറിയിച്ചു. പ്രവേശനം സൌജന്യം.

അയര്‍ലണ്ടിലെ മലയാളികളെക്കുറിച്ചും ഐറിഷ് സമൂഹവുമായുള്ള അവരുടെ ഇടപെടലുകളെക്കുറിച്ചുമാണ് 15 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം സംസാരിക്കുന്നത്. അപരിചിതമായ ഒരു രാജ്യത്ത് ആദ്യമായി എത്തപ്പെടുന്ന ഒരു മലയാളി വിദ്യാര്‍ത്ഥിയുടെ കാഴ്ചപ്പാടിലൂടെയും സങ്കല്പങ്ങളിലൂടെയുമാണ് ഈ അനുഭവങ്ങള്‍ അവതരിപ്പിയ്ക്കപ്പെടുന്നത്.

സ്വോര്‍ട്‌സില്‍ താമസിയ്ക്കുന്ന എബിന്‍ തോമസ്, അനൂപ് വര്‍ഗീസ്, റെജി വറുഗീസ്, ഷെറിന്‍ വര്‍ഗീസ് എന്നിവരോടൊപ്പം ഐറിഷ് കലാകാരനായ അലന്‍ ഡോയലും ഈ ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Scroll To Top