Tuesday May 22, 2018
Latest Updates

അയര്‍ലണ്ടിലെ കുട്ടികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികള്‍ വരുന്നു,ഔദ്യോഗിക പ്രഖ്യാപനംബജറ്റില്‍

അയര്‍ലണ്ടിലെ കുട്ടികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികള്‍ വരുന്നു,ഔദ്യോഗിക പ്രഖ്യാപനംബജറ്റില്‍

ഡബ്ലിന്‍:കുട്ടികളുടെ ക്ഷേമത്തിനായി രൂപപ്പെടുത്തുന്നപുതിയ പദ്ധതികള്‍ ജോലിക്കാരായ രക്ഷിതാക്കളെയും ജോലി ഇല്ലാത്ത രക്ഷിതാക്കളെയും വിവേചനബുദ്ധിയോടെ കാണുന്നതായി പരക്കെ പരാതി ഉയരുന്നു.ക്യാഷ് ഫോര്‍ ചൈല്‍ഡ് കെയര്‍ എന്ന പേരിലുള്ള പുതിയപദ്ധതി പ്രകാരം ചൈല്‍ഡ് കെയര്‍ സര്‍വീസിലുള്ള കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലാണ് പദ്ധതി ഉള്‍പ്പെടുത്തുമെന്ന് ഉറപ്പായിരിക്കുന്ന പദ്ധതി

രണ്ടായിരത്തോളം യൂറോയാണ് ഓരോ കുട്ടിയ്ക്കുംവേണ്ടി സര്‍ക്കാര്‍ ഈയിനത്തില്‍ ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.തുക രക്ഷിതാക്കള്‍ക്ക് നേരിട്ട്ലഭിക്കുകയില്ല.പ്രൈവറ്റ് ക്രച്ചസ്, പ്രൈവറ്റ് ചൈല്‍ഡ് മൈന്‍ഡേഴ്സ് എന്നിവര്‍ക്കുള്ള പണം സര്‍ക്കാര്‍ അടച്ചുകൊണ്ടായിരിക്കും ഇത് നടപ്പാക്കുക.ഇവ രജിസ്റ്റര്‍ ചെയ്യപ്പെട്ടവ ആകണമെന്നു മാത്രം. ഇത് രാജ്യത്തെ ചൈല്‍ഡ് കെയര്‍ സര്‍വീസിനെ മികച്ചതാക്കുമെന്നും കണക്കുകൂട്ടുന്നു.

പദ്ധതിപ്രകാരം നിങ്ങള്‍ ഒരു രജിസ്റ്റേര്‍ഡ് ചൈല്‍ഡ് കെയര്‍ സര്‍വീസ് നടത്തുന്നയാളാണെങ്കില്‍, വര്‍ഷം 2,000 യൂറോ സബ്സിഡി ലഭിക്കും. സ്ഥിരവരുമാനം ഇല്ലാത്തതോ, വരുമാനം കുറവോ ആയവരുടെ മക്കള്‍ക്ക് കൂടുതല്‍ നേട്ടങ്ങളാണ് പദ്ധതിയിലൂടെ ലഭിക്കുക.നല്ല വരുമാനമുള്ളവരുടെ മക്കള്‍ക്ക് ഈ നേട്ടത്തിന്റെ അളവ് കുറവായിരിക്കും.

എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ സ്വയം പരിചരിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കാതെ പോകുന്നു എന്നാണ് പ്രധാന വിമര്‍ശനം. ചൈല്‍ഡ് കെയറിലോ മറ്റോ ആക്കാതെ സ്വന്തം കുഞ്ഞുങ്ങളെ സ്വയം പരിചരിക്കുന്നവരെ വിവേചനബുദ്ധിയോടെയാണ് സര്‍ക്കാര്‍ കാണുന്നു എന്നാണ് ഒരു വിമര്‍ശനം. രാജ്യത്തെ ചൈല്‍ഡ് കെയര്‍ സര്‍വീസ് മികച്ചതായി മാറുമ്പോള്‍, സ്വന്തം കുഞ്ഞുങ്ങലെ പരിചരിക്കാന്‍ തങ്ങള്‍ക്ക് അവകാശമില്ലേ എന്നതാണ് ചോദ്യം. ഫിന്‍ലന്‍ഡ്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ സ്വന്തം കുഞ്ഞിനെ പരിചരിക്കാനായി രക്ഷിതാക്കള്‍ക്ക് സാമ്പത്തിക സഹായത്തോടെ ലീവ് നല്‍കുന്ന കാര്യം വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഫിന്‍ലന്‍ഡില്‍ ഒരു വയസ്സു മുതല്‍ മൂന്നു വയസ്സുവരെ പ്രായമുള്ള കുട്ടികളുള്ളവര്‍ക്കാണ് ഈ സഹായം ലഭിക്കുക. കുട്ടികളെ സ്വന്തം രക്ഷിതാക്കള്‍ തന്നെ പരിചരിക്കുന്നതാണ് നല്ലത് എന്ന പഠന ഫലവും ഈ വാദത്തിന് ബലമേകുന്നു. ചൈല്‍ഡ് കെയറുകള്‍ക്കാണ് മന്ത്രി വീടിനെക്കാള്‍ പ്രധാന്യം നല്‍കുന്നത് എന്ന പ്രതീതിയാണ് ഉണ്ടാകുന്നത്.

രണ്ടാമതായി വരുമാനമുള്ള രക്ഷിതാക്കളെയും വരുമാനമില്ലാത്ത രക്ഷിതാക്കളെയും ചൈല്‍ഡ് കെയറിന്റെ കാര്യത്തില്‍ രണ്ടായി കാണരുത് എന്നാണ് ആവശ്യം. തൊഴിലാളി യൂണിയനായ സിപ്റ്റു അടക്കം ഈ ആവശ്യവുമായി മുന്നോട്ടു വന്നുകഴിഞ്ഞു. ജോലി ചെയ്ത് വരുമാനം ലഭിക്കുന്നവര്‍ കുട്ടികളെ ചൈല്‍ഡ് കെയര്‍ പോലുള്ള സ്ഥാപനത്തിലാക്കുന്നു.അവര്‍ക്ക് ധനസഹായം ലഭിക്കുന്നു.എന്നാല്‍ സ്വന്തം കുട്ടിയെ വീട്ടിലിരുന്ന് പരിചരിക്കുന്നവര്‍ക്ക് സഹായധനം ലഭിക്കുന്നുമില്ല എന്നതാണ് സ്ഥിതിവിശേഷം.

രക്ഷിതാക്കളില്‍ ഒരാള്‍ മാത്രം ജോലിക്കു പോകുന്ന കുടുംബങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുക.ഇവര്‍ വര്‍ഷം 6,000 യൂറോയോളം അധികമായി സര്‍ക്കാരിന് ടാക്സ് നല്‍കേണ്ടിവരുന്നു (ധനസഹായം ലഭിക്കാത്തത് കണക്കിലെടുക്കുമ്പോള്‍.)ജോലിയുള്ള രക്ഷിതാക്കള്‍ക്കാകട്ടെ ഈ പണം ലാഭവും. അതിനാല്‍ ചൈല്‍ഡ് കെയര്‍ പദ്ധതി രാജ്യത്തെ രക്ഷിതാക്കളെ മുഴുവന്‍ ഒരുപോലെ കണ്ടായിരിക്കണം എന്നാണ് ആവശ്യമുയരുന്നത്.

സാംസ്‌കാരികമായി വിവിധ തലങ്ങളിലുള്ള വ്യത്യസ്തതകള്‍ പരിപാലിക്കാനുള്ള സന്നദ്ധത അയര്‍ലണ്ടിലെ സര്‍ക്കാരും സ്വീകരിക്കുന്നതിനാല്‍.മലയാളികള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക്മാതൃഭാഷയുടെയോ,പ്രദേശങ്ങളുടെയോ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായുള്ള ക്രെഷുകളും ആഫ്റ്റര്‍ സ്‌കൂള്‍ കേന്ദ്രങ്ങളും തുടങ്ങാനുള്ള സൗകര്യവും ലഭ്യമാവുമെന്നതില്‍ സംശയമില്ല.പ്രാദേശിക സംഘടനകള്‍ക്കോ,ഏവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ പ്രാപ്തിയുള്ള മതസംഘടനകള്‍ക്കോ അതാത് കൗണ്ടികളിലെ ചൈല്‍ഡ് കെയര്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടാല്‍ അതിനായുള്ള മാര്‍ഗ നിര്‍ദേശം ലഭിക്കും

Scroll To Top