Wednesday December 07, 2016
Latest Updates

തെരുവുകളിലെ ലൈംഗീക സ്വാതന്ത്ര്യം! അയര്‍ലണ്ടിലെ പുതിയ കാഴ്ച്ചകള്‍ 

തെരുവുകളിലെ ലൈംഗീക സ്വാതന്ത്ര്യം! അയര്‍ലണ്ടിലെ പുതിയ കാഴ്ച്ചകള്‍ 

ഹിതപരിശോധയ്ക്കു ശേഷം അയര്‍ലണ്ടില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതായി സാക്ഷ്യപ്പെടുത്തല്‍. മുന്‍പ് പരസ്യമായ സ്‌നേഹപ്രകടനങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിച്ചിരുന്നതിനേക്കാള്‍ സ്വീകാര്യത ഇന്ന് ലഭിക്കുന്നുവെന്ന് വിവിധ സ്വവര്‍ഗ്ഗാനുരാഗികള്‍ സാക്ഷ്യപ്പെടുത്തുന്നതായാണ് ഐറിഷ് മാധ്യമങ്ങളുടെ വാര്‍ത്തകള്‍ .
സ്വവര്‍ഗ്ഗാനുരാഗികളായ ജോണ്‍ ഓ സുള്ളിവാനും, സീമസ് വൈറ്റും പറയുന്നത് മുന്‍പ് തങ്ങള്‍ക്ക് പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിനോ,ഉമ്മവയ്ക്കുന്നതിനോ സാധിക്കുമായിരുന്നില്ലെന്നാണ്. പക്ഷേ, ഇപ്പോള്‍ രണ്ടു പെണ്‍കുട്ടികളോ, ആണ്‍കുട്ടികളോ തെരുവില്‍ പരസ്യമായി ചുമ്പിച്ച് പിരിയുന്നതു പോലുള്ള രംഗങ്ങള്‍ കാണാന്‍ കഴിയുന്നു. 10 വര്‍ഷം മുന്‍പ് ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമായിരുന്നു ഇതെന്നും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍ തങ്ങള്‍ പുറത്തിറങ്ങുമ്പൊള്‍ ഇപ്പൊഴും ഭയം മൂലം ചുറ്റുപാടും വീക്ഷിക്കാറുണ്ടെന്നാണ് ഓ സുള്ളിവാന്‍ പറയുന്നത്. മാനസികമായ ഭയപ്പാട് മൂലമുള്ള ഇത്തരം ശീലങ്ങള്‍ മാറാന്‍ ഇനിയും ഒരു പാടു സമയമെടുത്തേക്കാം.
കൈകള്‍ കോര്‍ത്തു പിടിച്ചു നടന്നുവെന്നതിനു പോലും മുന്‍പ് തങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നുവെന്നാണ് 33 കരിയായ അഓഫി ഓ ദ്രിസ്‌കോളും, 32 കാരി അന്ന മക്കാര്‍ത്തിയും പറയുന്നത്,. ഇപ്പോഴും പരസ്യമായി സ്‌നേഹം പ്രകടിപ്പിച്ചാല്‍ ആരെങ്കിലും തങ്ങളെ അക്രമിച്ചേക്കാമെന്ന ഭയമുണ്ടെങ്കിലും, കൂടുതല്‍ ആളുകള്‍ തങ്ങളെ പിന്തുണക്കാനായി ഉണ്ടാവുമെന്ന ആശ്വാസത്തിലാണ് ഇവര്‍.

ലോറ മക് ഗാന്‍, ആന്‍ മരിയ കൊണോലി എന്നീ യുവതികള്‍ക്കും സമാനമായ അനുഭവം തന്നെയാണ് പങ്കുവയ്ക്കാനുള്ളത്. ഹിതപരിശോധന തങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു തന്നുവെന്ന് ഇവര്‍ പറയുന്നു. ഹിതപരിശോധന വലിയ നേട്ടമാണെങ്കിലും ഇനിയും ഒരുപാടു മുന്നോട്ടു പോവാനുണ്ടെന്നാണ് യെസ് പക്ഷത്തിന്റെ സജീവ പ്രചാരക കൂടിയായ മക്ഗന്‍ പറയുന്നത്.

രസകരമായ കണ്ടെത്തല്‍ സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്വവര്‍ഗാനുരാഗ പ്രദര്‍ശനത്തിന് തയാറാകുന്നുവെന്നതാണ്.പുരുഷന്മാര്‍ ഗേ പബ്ബുകളിലും സ്വകാര്യസ്ഥലങ്ങളിലും ‘സ്‌നേഹം പങ്കുവെയ്ക്കുമ്പോള്‍ സ്ത്രീകള്‍ തെരുവുകളിലും പൊതുസ്ഥലങ്ങളിലും പരസ്യമായി ഇടപഴകുന്നത് അയര്‍ലണ്ടിലെ,പ്രത്യേകിച്ച് ഡബ്ലിനിലെ സ്ഥിരം കാഴ്ച്ചയായിരിക്കുകയാണ്‍



Scroll To Top