Tuesday September 26, 2017
Latest Updates

യുഎന്നിന് പുതിയ സെക്രട്ടറി ജനറല്‍

യുഎന്നിന് പുതിയ സെക്രട്ടറി ജനറല്‍

യുണൈറ്റഡ് നേഷന്‍സിന് പുതിയ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വിരമിക്കുന്ന ഒഴിവിലേയ്ക്ക് പുതിയ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തിരിക്കുന്നത് മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ഗട്ടറസിനെയാണ്. 193 രാജ്യങ്ങളാണ് യുഎന്നില്‍ അംഗങ്ങളായിട്ടുള്ളത്. ബാന്‍ കി മൂണ്‍ ജനുവരി 1ന് പടിയിറങ്ങുമ്പോള്‍ ഗട്ടറസ് പദവി ഏറ്റെടുക്കും.

ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയ ഗട്ടറസ്, സിറിയ പോലുള്ള രാജ്യങ്ങലിലെ യുദ്ധത്തില്‍ ജനങ്ങള്‍ കെടുതുകള്‍ അനുഭവിക്കുന്നത് ഹൃദയഭേദകമാണെന്നും കൂട്ടിച്ചേര്‍ത്തു. സിറിയ, യെമന്‍, സൗത്ത് സുഡാന്‍ എന്നവിടങ്ങളിലെ പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താന്‍ ശ്രമിക്കും.

യുഎന്നിന്റെ ഒമ്പതാമത്തെ സെക്രട്ടറി ജനറലാണ് അന്റോണിയോ ഗട്ടറസ്. 2005 മുതല്‍ 2015 വരെ യുഎന്‍ ഹൈകമ്മിഷണര്‍ ഫോര്‍ റെഫ്യൂജീസ് ആയി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Scroll To Top