Tuesday December 06, 2016
Latest Updates

നൂറു മതരഹിത സ്‌കൂളുകളുടെ വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി 

നൂറു മതരഹിത സ്‌കൂളുകളുടെ വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി 

ഡബ്ലിന്‍:ലേബര്‍ പാര്‍ട്ടി അടുത്ത സര്‍ക്കാരിന്റെ ഭാഗമാവുകയാണെങ്കില്‍ രാജ്യത്ത് 100 മതരഹിത സ്‌കൂളുകള്‍ അനുവദിക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍.ലേബര്‍ പാര്‍ട്ടിയുടെ ഇലക്ഷന്‍ മാനിഫെസ്റ്റൊയില്‍ ഈ വാഗ്ദാനവും ഉള്‍പ്പെടുത്തുമെന്നും ബര്‍ട്ടന്‍ വ്യക്തമാക്കി.
രാജ്യത്തെ സ്‌കൂളുകളില്‍ 90 ശതമാനവും ഇപ്പോള്‍ കത്തോലിക്കാ മാനേജുമെന്റിന് കീഴിലാണ്.ജ്ഞാനസ്‌നാനം സ്വീകരിച്ചവര്‍ക്കു മാത്രം അഡ്മിഷന്‍ എന്ന ചില സ്‌കൂളുകളുടെ നിലവിലുള്ള അവകാശതോടെയുള്ള നയത്തിനു മാറ്റം വരുത്താനുള്ള സാധ്യതകള്‍ വിരളമായതോടെയാണ് ലേബര്‍ പാര്‍ട്ടി പുതിയ നയവുമായി രംഗത്തെത്തിയത്.
എന്നാല്‍ അഡ്മിഷന്‍ പോളിസികളില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടരുമെന്നും ബര്‍ട്ടന്‍ പറഞ്ഞു,നിശ്ചിത ശതമാനം സീറ്റുകള്‍ മതവിശ്വാസമില്ലാത്ത രക്ഷിതാക്കളുടെ മക്കള്‍ക്കും നീക്കി വെയ്ക്കണം എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്.ഉപ പ്രധാനമന്ത്രി വ്യക്തമാക്കി.

Scroll To Top