Thursday December 08, 2016
Latest Updates

ആയിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ അയര്‍ലണ്ട്,ഇന്ത്യയിലും പ്രചാരണം തുടങ്ങും

ആയിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ അയര്‍ലണ്ട്,ഇന്ത്യയിലും പ്രചാരണം തുടങ്ങും

ഡബ്ലിന്‍:37,000ലേറെ വിദേശ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനും, അതുവഴി വര്‍ഷം 520 മില്ല്യണ്‍ യൂറോ അധികവരുമാനം ലഭിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുമായി അയര്‍ലണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ, യൂണിയനില്‍ ഇംഗ്ലിഷ് സംസാരിക്കുന്ന ഏക രാജ്യമായി അയര്‍ലണ്ട് മാറും. ഇത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ അയര്‍ലണ്ടില്‍ പഠിക്കാന്‍ ആകര്‍ഷിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

2019ഓടെ ബ്രെക്സിറ്റ് പൂര്‍ത്തിയാകുന്ന മുറയ്ക്ക്, 2019-2020 വിദ്യാഭ്യാസവര്‍ഷത്തില്‍ 11,000 തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികളെ അധികം ചേര്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇംഗ്ലിഷ് ലാംഗ്വേജ് ട്രെയ്നിങ് വിദ്യാര്‍ത്ഥികളുടെ എണ്ണം 106,000ല്‍ നിന്നും 132,500 ആക്കി ഉയര്‍ത്തുകയും ചെയ്യും; 25% വര്‍ദ്ധനയാണിത്.ഇത് സംബന്ധിച്ച പദ്ധതിയെപ്പറ്റി വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇതു സംബന്ധിച്ച് പ്രചാരണം നടത്തും.

 

 

Scroll To Top