Thursday August 17, 2017
Latest Updates

വൈദ്യുതി ചാര്‍ജ് ഗണ്യമായി കുറക്കാനുള്ള പുതിയ പരീക്ഷണങ്ങളുമായി ഐറിഷ് വൈദ്യുതി ബോര്‍ഡ്: ‘പീക്ക് ടൈമില്‍ ബില്‍ തുക കൂടും

വൈദ്യുതി ചാര്‍ജ് ഗണ്യമായി കുറക്കാനുള്ള പുതിയ പരീക്ഷണങ്ങളുമായി ഐറിഷ് വൈദ്യുതി ബോര്‍ഡ്: ‘പീക്ക് ടൈമില്‍ ബില്‍ തുക കൂടും

ഡബ്ലിന്‍:ഊര്‍ജ്ജം ലാഭിക്കുന്നതിന് ‘പീക്ക് ടൈം ബില്‍’ പരീക്ഷണവുമായി ഇഎസ്ബി. പുതിയ താരിഫ് പ്രകാരം ദിവസം ഇനി ഏതു സമയത്താണോ വൈദ്യുതി ഉപയോഗിക്കുന്നത് അതനുസരിച്ചാകും വൈദ്യുതി ബില്‍ നിശ്ചയിക്കുന്നത്. അതായത് ‘പീക്ക് ടൈമില്‍’ ബില്‍ വര്‍ദ്ധിക്കുമെന്ന് സാരം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് നീക്കം.

2018-19 കാലയളവില്‍ സ്മാര്‍ട്ടി മീറ്ററിങ് പദ്ധതിയോടൊപ്പം പീക്ക് ടൈം പദ്ധതിയും നടപ്പിലാക്കുമെന്ന് ഇഎസ്ബി ഡയറക്ടര് പോള്‍ മുള്‍വേനി പറഞ്ഞു.

ഊര്‍ജ്ജം ലാഭിക്കാനും, വൈദ്യുതി ഉപഭോഗം കുറയ്ക്കാനുമായി ജനങ്ങളില്‍ നിന്നും പുതിയ ആശയങ്ങള്‍ തേടുന്നതിനായി നടത്തുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുള്‍വേനി. മികച്ച ആശയങ്ങല്‍ നല്‍കുന്നവര്‍ക്ക് 5,000, 3,000, 2,000 യൂറോ വീതം സമ്മാനം ലഭിക്കും.

Scroll To Top