Tuesday February 20, 2018
Latest Updates

വൃദ്ധജനസംരക്ഷണത്തിന് പുതിയ പദ്ധതി:സൗജന്യപരിപാലനം ഒഴിവാക്കും ,അയര്‍ലണ്ടില്‍ കൂടുതല്‍ കെയറര്‍മാര്‍ക്ക് അവസരം ലഭിക്കും

വൃദ്ധജനസംരക്ഷണത്തിന് പുതിയ പദ്ധതി:സൗജന്യപരിപാലനം ഒഴിവാക്കും ,അയര്‍ലണ്ടില്‍ കൂടുതല്‍ കെയറര്‍മാര്‍ക്ക് അവസരം ലഭിക്കും

ഡബ്ലിന്‍:നഴ്സിംഗ് ഹോമുകളിലെഅനിയന്ത്രിതമായ സര്‍ക്കാര്‍ ചിലവുകളില്‍ കുറവു വരുത്താനും,വൃദ്ധജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതാവസ്ഥ ലഭ്യമാക്കാനും ഉദ്ദേശിച്ച് അയര്‍ലണ്ടില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന എച്ച് എസ് ഇ ഹോം കെയര്‍ സ്‌കീമിന്റെ കരട് രൂപരേഖ പുറത്തിറക്കി.

നഴ്സിംഗ് ഹോമുകളില്‍ കഴിയുന്നതിനു പകരം സ്വന്തം വീടുകളില്‍ തന്നെ ഹോം കെയറര്‍മാരുടെ സംരക്ഷണത്തില്‍ പ്രായമാരായവരെ സംരക്ഷിക്കാനുള്ള പദ്ധതിയാണ് ഇത്.നിലവിലുള്ള ചെലവുകളില്‍ വ്യക്തിഗതമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട ജീവിത സാഹചര്യം വൃദ്ധര്‍ക്ക് ലഭിക്കുമെന്നാണ് ഈ പദ്ധതി വഴി ഹെല്‍ത്ത് റിസേര്‍ച് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാരിലേക്ക് എന്ത് നല്‍കാനാവും എന്ന് ഓരോരുത്തരും മുന്‍കൂട്ടി അറിയിക്കുകയും,തങ്ങള്‍ക്ക് ഭാവിയില്‍ എന്തെല്ലാം ആവശ്യങ്ങള്‍ ഹോം കെയര്‍ സ്‌കീമില്‍ നിന്ന് വേണ്ടിവന്നേക്കാമെന്ന് മുന്‍കൂട്ടി നിര്‍ണ്ണയിക്കുകയും വേണം.ഇതനുസരിച്ചാവും പദ്ധതി എച് എസ് ഇ നടപ്പാക്കുക.

നിലവില്‍ വൃദ്ധജനങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌കീം, സൗജന്യവും,ആവശ്യക്കാരുടെ യോഗ്യതകള്‍ പരിശോധിക്കുകയും ചെയ്യാത്ത വിധമുള്ളതാണെങ്കില്‍ പുതിയ സ്‌കീം പൂര്‍ണ്ണമായും സൗജന്യമാവില്ല.ഓരോരുത്തരും അവരുടെ വിഹിതം മുന്‍കൂട്ടി വെളിപ്പെടുത്തി നല്‍കുക മാത്രമല്ല,ഇവരുടെ ആവശ്യങ്ങള്‍ അര്ഹതപ്പെട്ടതാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുകയും ചെയ്യും.

കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമാവും പദ്ധതി നടപ്പാക്കുകയെന്ന് വൃദ്ധജന ക്ഷേമ മന്ത്രി ഹെലന്‍ മകെന്ററി വ്യക്തമാക്കി.ഇപ്പോള്‍ 5200 പേരാണ് നഴ്സിംഗ് ഹോം പ്രവേശനം കാത്തിരിക്കുന്നത്.ഇത്തരം കാത്തിരിപ്പുകള്‍ ഒഴിവാക്കാനും പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരവും ഉണ്ടാവുമെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

Scroll To Top