Monday April 24, 2017
Latest Updates

ഭവനവായ്പയെടുത്ത് നട്ടം തിരിയുന്നവര്‍ക്ക് സര്‍ക്കാര്‍ വക ഉപദേശം ഫ്രീ !

ഭവനവായ്പയെടുത്ത് നട്ടം തിരിയുന്നവര്‍ക്ക് സര്‍ക്കാര്‍ വക ഉപദേശം ഫ്രീ !

ഡബ്ലിന്‍:ഭവനവായ്പയെടുത്ത് നട്ടം തിരിയുന്നവര്‍ക്കായി 15 മില്ല്യണ്‍ യൂറോയുടെ പദ്ധതിയുമായി സര്‍ക്കാര്‍. ഇതു വഴി 1,000ഓളം പേര്‍ക്ക് സഹായം ലഭിക്കും. Abhaile എന്ന പേരില്‍ അറിയപ്പെടുന്ന ഈ സേവനം വീട്ടുടമകള്‍ക്ക് സാമ്പത്തികവും നിയമപരവുമായ ഉപദേശങ്ങള്‍ നല്‍കും. വായ്പ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന വീട്ടുടമകള്‍ക്കാണ് സഹായം ലഭിക്കുക.

മണി അഡൈ്വസ് ആന്‍ഡ് ബജറ്റിങ് സര്‍വീസ് വഴിയോ, പേഴ്സണല്‍ ഇന്‍സോള്‍വന്‍സി പ്രാക്
ടിഷണര്‍ (PIP) വഴിയോ ആണ് സഹായത്തിന് അപേക്ഷ നല്‍കേണ്ടത്.

വായ്പയെടുത്ത് ബുദ്ധിമുട്ടുന്നവര്‍ക്ക് വലിയ സഹായമാകും പദ്ധതിയെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ ലിയോ വരേദ്കര്‍ പ്രതികരിച്ചു.

Scroll To Top