Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ വീടുകളുടെ ഫ്രണ്ട് വാതില്‍ തകര്‍ക്കാന്‍ കള്ളന് വേണ്ടത് 9 സെക്കണ്ട് മാത്രം!ബലമുള്ള പൂട്ടുകള്‍ ഘടിപ്പിക്കണമെന്ന് സുരക്ഷാ വിദഗ്ദര്‍

അയര്‍ലണ്ടിലെ വീടുകളുടെ ഫ്രണ്ട് വാതില്‍ തകര്‍ക്കാന്‍ കള്ളന് വേണ്ടത് 9 സെക്കണ്ട് മാത്രം!ബലമുള്ള പൂട്ടുകള്‍ ഘടിപ്പിക്കണമെന്ന് സുരക്ഷാ വിദഗ്ദര്‍

ഡബ്ലിന്‍:അയര്‍ലണ്ട് യൂറോപ്പിന്റെ ക്രൈം കാപ്പിറ്റല്‍ ആയി മാറുകയാണെന്ന് സുരക്ഷാ വിദഗ്ദര്‍.മുമ്പെങ്ങുമില്ലാത്ത വിധം എല്ലാ വിധ കുറ്റകൃത്യങ്ങളും അയര്‍ലണ്ടില്‍ ഈ ദശകത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് വിവിധ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഏകകണ്ഠമായി വിലയിരുത്തി.

വീടുകള്‍ കൊള്ളയടിക്കുന്നവര്‍ യാതൊരു വിധ ഭയാശങ്കകളും ഇല്ലാതെ വീടുകള്‍ക്കുള്ളിലേയ്ക്ക് കയറി വരുന്നത് പതിവായിരിക്കുന്നു.അത്യാന്താധുനീക മിഷനറികളുടെ സഹായതോടെയാണ് ഇവരുടെ യാത്ര.വെറും ഒമ്പത് സെക്കണ്ടുകള്‍ക്കുള്ളില്‍ വീടിന്റെ ഫ്രണ്ട് ഡോറുകള്‍ കുത്തിത്തുറന്ന് അകത്തു കയറാന്‍ മാത്രം സാങ്കേതികവിദ്യ ഇവരുടെ കൈവശം ഉണ്ടത്രേ.

സി സി ടി വിയോ ഹൗസ് അലാമോ നിഷ്ഫലമാക്കാനുള്ള വൈദഗ്ദ്യവും കള്ളന്മാര്‍ക്ക് പരിശീലനത്തിലൂടെ ലഭിച്ചിട്ടുള്ളതിനാല്‍ വീട്ടിലെ താമസക്കാരുടെ സുരക്ഷാസംവിധാനങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ ഒരു സാധ്യതയുമില്ലെന്നാണ് എന്നതാണ് പുതിയ കണ്ടെത്തല്‍.

അഗ്‌നിബാധയോ പ്രകൃതി ദുരിതങ്ങളോ ഉണ്ടാകുമ്പോള്‍ സുരക്ഷയുടെ പേരില്‍ , വീടിന് പുറത്തിറങ്ങാന്‍ പാകത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ശക്തികുറഞ്ഞ ഫ്രണ്ട് ഡോറുകള്‍,ഗ്ലാസ് ഡോറുകള്‍,വിന്‌ഡോകള്‍ എന്നിവ മാറ്റി ബലമുള്ള പൂട്ടുകളും,ഗ്ലാസ് ഡോറുകള്‍ക്ക് പിന്നില്‍ സേഫ്റ്റി നെറ്റുകളും ഘടിപ്പിക്കേണ്ട കാലമായി എന്നാണ് ഏജന്‍സികളുടെ അഭിപ്രായം.ഇതിനുതകുന്ന രീതിയില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ തിരുത്തിയെഴുതണമെന്ന് സുരക്ഷാ വിദഗ്ദര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഉറപ്പുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കായി നിയമങ്ങള്‍ മാറ്റിക്കഴിഞ്ഞു.അയര്‍ലണ്ട് ഇപ്പോഴും നിയമ ഭേദഗതിയ്ക്ക് തയാറാവാത്തത് അക്രമികളെ ഇങ്ങോട്ടെയ്ക്ക് ആകര്‍ഷിക്കാന്‍ പോലും കാരണമാവുന്നതായി സുരക്ഷാ രംഗത്തെ പ്രമുഖരായ ബള്‍ഗറി ബ്ലാസ്റ്റെഴ്‌സിലെ സുരക്ഷാ ഉപദേഷ്ടാവ് കീരന്‍ ഓ കോണല്‍ പറഞ്ഞു

Scroll To Top