Sunday December 11, 2016
Latest Updates

നിര്‍മ്മാണമേഖലയില്‍ നവീന പദ്ധതികളുമായി സര്‍ക്കാര്‍, ഭവന ദൗര്‍ലഭ്യം തീര്‍ക്കാന്‍ സമഗ്ര ശ്രമങ്ങള്‍ 

നിര്‍മ്മാണമേഖലയില്‍ നവീന പദ്ധതികളുമായി സര്‍ക്കാര്‍, ഭവന ദൗര്‍ലഭ്യം തീര്‍ക്കാന്‍ സമഗ്ര ശ്രമങ്ങള്‍ 

ഡബ്ലിന്‍ :ഭവന ദൗര്‍ലഭ്യതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നവീന ആശയങ്ങളുമായി സര്‍ക്കാര്‍. ഉടന്‍ തന്നെ വില വര്‍ദ്ധനയുണ്ടാകുമെന്ന് കണക്ക്കൂട്ടി കെട്ടിടങ്ങളുടെയും വീടുകളുടെയും മറ്റും നിര്‍മ്മാണം വൈകിപ്പിക്കുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ പ്രാദേശീക ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കും. ഇത്രസമയത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കണമെന്ന് പ്രാദേശീക ഭരണകൂടങ്ങള്‍ക്ക് അന്ത്യശാസനം നല്‍കാന്‍ സാധിക്കും. 

ഗാല്‍വെ, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക് എന്നിവിടങ്ങളിലെ ഭവന ദൗര്‍ലഭ്യത്തെക്കുറിച്ച് പഠിക്കാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോര്‍സിനെ രൂപീകരിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. വീട് നിര്‍മ്മിക്കാനുള്ള സ്ഥലം തരിശായി ഇട്ടിരിക്കുന്നത് കണ്ടെത്തി ഉടമകളോട് വിശദീകരണം ആരായും. 

പുതിയ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിശോധിച്ച് ആര്‍കിടെക്ടുകളോ തത്തുല്യരായ മറ്റ് ഉദ്യോഗസ്ഥരോ സാക്ഷ്യപ്പെടുത്തണമെന്ന നിയമം പുനപരിശോധിക്കുമെന്ന് ഹൗസിംഗ് മന്ത്രി പൗഡി കോഫി  പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനും ഈ നിയമങ്ങള്‍ തടസ്സമാണെന്ന് കണ്ടതിനാലാണ് ഇത് ലഘുകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.ഇത്തരം പരിശോധനകള്‍ക്ക് ഫീസ് നല്കണം എന്നതും സാധാരണക്കാരെ ക്ലേശിപ്പിക്കുന്നതായി സര്‍ക്കാര്‍ മനസിലാക്കുന്നതായി മന്ത്രി പറഞ്ഞു.

നിര്‍മ്മാണ അനുമതി ലഭിച്ച ശേഷം ഭൂമി വീട് പണിയാതെ ഒഴിപ്പിച്ചിട്ടാല്‍ വര്‍ഷം തോറും 6 % ടാക്‌സ് ചുമത്തുമെന്നും മന്ത്രി പറഞ്ഞു

ആളുകളുടെ ആവശ്യത്തിന് അനുസൃതമായി വീടുകളും മറ്റ് താമസ സൗകര്യങ്ങളും ലഭ്യമല്ലാത്തതിനാല്‍ ഇതിന്റെയൊക്കെ വില അസ്വാഭാവികമായി ഉയരുകയാണ്. ബ്രിട്ടണിലെ പോലെ സാധാരണക്കാരന് താങ്ങാനാകാത്ത വിധത്തില്‍ വീടിന്റെ വിലയും വാടകയും ഉയരാതിരിക്കാനാണ് ഐറിഷ് സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. 

നഗരാസൂത്രണം, വീടുകളുടെ നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ പൊളിച്ചെഴുതാനും ഈസ്റ്ററിന് ശേഷം ഇവയൊക്കെ പ്രാബല്യത്തില്‍ വരുത്താനുമാണ് സര്‍ക്കാര്‍ പദ്ധതി

Scroll To Top