Saturday December 03, 2016
Latest Updates

വാടകക്കാരുടെ ഡിപ്പോസിറ്റ് തുക പിടിച്ച് വെയ്ക്കാന്‍ വീട്ടുടമകള്‍ക്ക് അവസരം ഒരുക്കി നിയമം വരുന്നു 

വാടകക്കാരുടെ ഡിപ്പോസിറ്റ് തുക പിടിച്ച് വെയ്ക്കാന്‍ വീട്ടുടമകള്‍ക്ക് അവസരം ഒരുക്കി നിയമം വരുന്നു 

ഡബ്ലിന്‍:വാട്ടര്‍ബില്‍ അടക്കാതെ വാടക വീട് ഒഴിയാന്‍ ശ്രമിക്കുന്ന വാടകക്കാരുടെ ഡെപ്പോസിറ്റ് തുക ബില്‍ അടക്കുന്നതുവരെ പിടിച്ചുവക്കാന്‍ വീട്ടുടമകളെ അനുവദിക്കുന്ന രീതിയില്‍ നിയമ നിര്‍മ്മാണം നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്കി.ഭാവിയില്‍ ഗ്യാസ്,ഇലക്ട്രിസിറ്റി,അടക്കമുള്ള ഏതൊരു യൂട്ടിലിറ്റികളുടെയും ബില്‍ അടയ്ക്കാത്തവരുടെയും ഡെപ്പോസിറ്റ് തുക പിടിച്ചു വയ്ക്കാനുള്ള മറ്റൊരു നിയമത്തിനും സര്‍ക്കാര്‍ രൂപം നല്‍കാന്‍ പദ്ധതിയുള്ളതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്നലെ വ്യക്തമാക്കുകയും ചെയ്തതോടെ വാടകകൂടുതല്‍ മൂലം നിലവില്‍ പ്രതിസന്ധി അനുഭവിക്കുന്ന താമസക്കാര്‍ ഉടമകളുടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് വഴിപ്പെടാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കാരണമാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്.

ബില്ലടക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നവരുടെ വരുമാനത്തില്‍ നിന്നും തുക ഈടാക്കുന്നതിനായി കോടതിയെ സമീപിക്കാന്‍ ഇ എസ് ബി, ബോര്‍ഡ് ഗേസ്, ഐറിഷ് വാട്ടര്‍ എന്നിവയെ അനുവദിക്കുന്നതാണ് പുതിയ നിയമം. സിവില്‍ കടങ്ങള്‍ തിരിച്ചു പിടിക്കുന്നതിനായുള്ള അവസാന മാര്‍ഗ്ഗമാണിതെന്നും ബില്ലടക്കാത്തവര്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്നും അതികൃതര്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ തന്നെ നിയമം പ്രാബല്യത്തില്‍ വരും.ഇതില്‍ വാട്ടര്‍ ബില്‍ അടച്ചില്ലെങ്കില്‍ ഡിപ്പോസിറ്റ് തുക പിടിച്ചു വെയ്ക്കാന്‍ ഹൗസ് ഓണര്‍മാര്‍ക്ക് തത്വത്തില്‍ അനുമതി നല്കി കഴിഞ്ഞു.ബാക്കി മേഖലകളിലും ഇതേ നിയമം ബാധകമാക്കുമെന്നാണ് സൂചനകള്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ കീഴിലുള്ള കടങ്ങള്‍ തുടര്‍ന്നും നിലവിലുള്ള നിയമങ്ങളനുസരിച്ചു തന്നെയായിരിക്കും പരിഗണിക്കപ്പെടുക. അതായത് ഭവന വായ്പയിലോ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവിലോ വീഴ്ച്ച വരുത്തുന്നവര്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല.
വാട്ടര്‍ ബില്‍ അടയ്ക്കാത്തവരുടെ ശമ്പളത്തില്‍ നിന്നോ മറ്റാനുകൂല്യങ്ങളില്‍ നിന്നോ തുക പിടിച്ചെടുക്കുന്നതിനായുള്ള നിയമനിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുമതി നല്‍കിയതിനൊപ്പമാണ് വിവാദമായേക്കാവുന്ന മറ്റു വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കോടതിയുടെ ഇടപെടലില്ലാതെ തന്നെ വാട്ടര്‍ ചാര്‍ജുകള്‍ പിടിച്ചെടുക്കാന്‍ബന്ധപ്പെട്ട വകുപ്പിനെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയുള്ളതായിരിക്കും പുതിയ നിയമ നിര്‍മ്മാണം. പുതിയ വ്യവസ്ഥകള്‍ താഴെ പറയുന്നവയായിരിക്കും.

വാടകക്കാരുടെ ആവശ്യമായ രേഖകള്‍ ഐറിഷ് വാട്ടറിനു മുന്നില്‍ ഹാജരാക്കുന്നതില്‍ വീട്ടുടമകള്‍ പരാജയപ്പെട്ടാല്‍ വാട്ടര്‍ ചാര്‍ജുകളുടെ ബാധ്യത വീട്ടുടമകളില്‍ വന്നു ചേരും.

എല്ലാ പുതിയ വാടകക്കരാറുകളിലും വാടകക്കാരന്‍ വാട്ടര്‍ബില്‍ അടക്കണമെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ക്കും.വാട്ടര്‍ബില്ലുകള്‍ അടച്ചതിന്റെ രേഖകള്‍ കാണിക്കാത്ത വാടകക്കാരുടെ ഡെപ്പോസിറ്റ് തുക വീട്ടുടമകള്‍ക്ക് പിടിച്ചു വയ്ക്കാം.
വസ്തുക്കളുടെ വില്‍പ്പനാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പായി ഉടമ വാട്ടര്‍ ചാര്‍ജുകള്‍ അടച്ചു എന്നു സാക്ഷ്യപ്പെടുത്തേണ്ടി വരും.
വാട്ടര്‍ബില്‍ അടക്കാത്തവരുടെ തടവു ശിക്ഷ പരമാവധി ഒഴിവാക്കുക എന്നതാണ് ബില്‍ ലക്ഷ്യമാക്കുന്നത്. കുറച്ചു പേര്‍ മാത്രം വാട്ടര്‍ബില്ലുകള്‍ അടക്കുകയും മറ്റുള്ളവര്‍ അടക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവുന്നതല്ലെന്ന് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി പറഞ്ഞു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top