Saturday September 23, 2017
Latest Updates

പിമ്പുകളെ ഒഴിവാക്കാനും,കുട്ടികള്‍ക്ക് മേലുള്ള ലൈംഗീക ചൂഷണം തടയാനും പുതിയ നിയമം..

പിമ്പുകളെ ഒഴിവാക്കാനും,കുട്ടികള്‍ക്ക് മേലുള്ള ലൈംഗീക ചൂഷണം തടയാനും പുതിയ നിയമം..

ഡബ്ലിന്‍:ലൈംഗീക വ്യാപാരത്തിന് തടയിടുന്ന ബില്‍ ആദ്യ കടമ്പ കടന്നു. ലൈംഗിക ‘സേവനം’ വിലയ്ക്ക് വാങ്ങുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യം ആവാന്‍ ഇനി അധികം വൈകില്ല. അടുത്ത ചൊവ്വാഴ്ച ബില്ല് കമ്മിറ്റി സ്റ്റേജിലേക്ക് വിടാന്‍ സെനറ്റര്‍മാര്‍ സമ്മതം നല്‍കി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ തുടങ്ങിയവയും ഈ ബില്ലിന്റെ പരിധിയില്‍ വരുന്നു. ഈ ബില്ല് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക എ്ന്ന ഉദ്ദേശ്യത്തോട് കൂടി പണം നല്‍കല്‍,കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യത്തിലുള്ള ലൈംഗിക ബന്ധം തുടങ്ങിയവ കുറ്റകരമാക്കും. 
ലൈംഗികത പണം നല്‍കി വാങ്ങുന്നത് കുറ്റകരമാക്കുമ്പോഴും, ഈ ബില്‍ വേശ്യാവൃത്തി കുറ്റകൃത്യമായി പരിഗണിക്കതിരിക്കുന്നുമില്ല.മാംസവ്യാപാരത്തിലെ ഇടനിലക്കാരെയും മനുഷ്യക്കടത്തുകാരെയും കുറ്റവാളികളെയും പുറത്താക്കാന്‍ ബില്‍ സഹായകരമാവും. അയര്‍ലണ്ടിലെ സംഘടിത കുറ്റകൃത്യങ്ങളും ‘മാംസ’വ്യാപാരവും ഇല്ലാതെയാക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും ശക്തമായ ചുവട് വെയ്പ്പാണ് ഇത്.

Scroll To Top