Wednesday December 07, 2016
Latest Updates

ട്രാഫിക് നിയമം ലംഘിച്ചാല്‍ ഇനി വഴിയില്‍ വെച്ചും ഗാര്‍ഡയ്ക്ക് അറസ്റ്റ് ചെയ്യാന്‍ അധികാരം:ജാഗ്രതൈ

ട്രാഫിക് നിയമം ലംഘിച്ചാല്‍ ഇനി വഴിയില്‍ വെച്ചും ഗാര്‍ഡയ്ക്ക് അറസ്റ്റ് ചെയ്യാന്‍ അധികാരം:ജാഗ്രതൈ

ഡബ്ലിന്‍:അയര്‍ലണ്ടിലെ ട്രാഫിക്ക് നിയമങ്ങളില്‍ ജൂണ്‍ മാസത്തില്‍ വന്ന ഒരു പ്രധാനമാറ്റം അറിയാത്തവര്‍ക്ക് ഗാര്‍ഡയുടെ ഓര്‍മ്മപ്പെടുത്തല്‍!.ജൂണിന് മുമ്പ് ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചിരുന്നവരെ വഴിയില്‍ വെച്ച് അറസ്റ്റ് ചെയ്യാന്‍ ഗാര്‍ഡയ്ക്ക് നിയമം അനുവാദം നല്‍കുന്നില്ലായിരുന്നു.എന്നാല്‍ ജൂണ്‍ 22 മുതല്‍ നിയമം ലംഘിക്കുന്നവരെ കൈയ്യോടെ പിടികൂടി ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഗാര്‍ഡയ്ക്ക് നിയമം മൂലം അനുമതി ലഭിച്ചു.എല്ലാ കേസുകളിലും ഇത് ബാധകമല്ലെങ്കിലും അയോഗ്യരാക്കപ്പെട്ട ഡ്രൈവര്‍മാര്‍ വാഹനം ഓടിച്ചാലും,ഗുരുതരായ ട്രാഫിക്ക് കുറ്റകൃത്യങ്ങള്‍ ചെയ്ത് പിടിയിലായാലും അറസ്റ്റ് ഉറപ്പാണ് 

പണ്ട് ഗാര്‍ഡ പിടിച്ചാല്‍ സമണ്‍സയച്ച് കോടതിയില്‍ വരുത്തി കേസ് ചാര്‍ജ് ചെയ്തതിന് ശേഷമായിരുന്നു നടപടികള്‍.അപ്രകാരം തന്നെയാണ് നിയമം തുടരുന്നതെന്ന് ആരും കരുതരുതെന്ന് ഗാര്‍ഡയുടെ അറിയിപ്പില്‍ പറയുന്നു.ഇപ്പോള്‍ പിടി കൂടി അടുത്ത ഗാര്‍ഡ സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയ്ക്ക് സൗകര്യ പ്രദമായ സമയത്ത് പ്രതിയെ ഹാജരാക്കും.കോടതിയുടെ തീരുമാനം അനുസരിച്ച് റിമാണ്ടില്‍ വെയ്ക്കുകയോ ജാമ്യത്തില്‍ വിടുകയോ ആവാം.

ജൂണില്‍ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം 117 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തുവെന്ന് ഗാര്‍ഡ നാഷണല്‍ ട്രാഫിക് ബ്യൂറോ ചീഫ് സൂപ്രണ്ട് മാര്‍ക്ക് കൂരാന്‍ വെളിപ്പെടുത്തി.87 പേര്‍ അയോഗ്യരാക്കപ്പെട്ടതിനു ശേഷം വാഹനം ഓടിച്ചതിനാണ് പിടിയിലായത്.30 പേരാവട്ടെ വിവിധ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടും അറസ്റ്റിലായി.

അമിത വേഗം,വ്യാജ എന്‍ സി ടി,മദ്യപിച്ചു വാഹനം ഓടിയ്ക്കല്‍,എന്നീ കുറ്റങ്ങളാണ് പ്രധാനമായും അയോഗ്യതയ്ക്ക് കാരണമായ മറ്റു കുറ്റങ്ങള്‍.കോടതി ലൈസന്‌സ് റദ്ദ് ചെയ്തവരോ,നിശ്ചിത പെനാലിറ്റി പോയിന്റ് പരിധി കഴിഞ്ഞവരും വാഹനം ഓടിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നു ഗാര്‍ഡ അറിയിച്ചു.

Scroll To Top