Tuesday December 06, 2016
Latest Updates

മരിക്കുകയാണെങ്കില്‍ അയര്‍ലണ്ടില്‍ മരിക്കണം! വയോജനവാസം സുഖവാസം !

മരിക്കുകയാണെങ്കില്‍ അയര്‍ലണ്ടില്‍ മരിക്കണം! വയോജനവാസം സുഖവാസം !

ഡബ്ലിന്‍:’മരിക്കണമെങ്കില്‍ അയര്‍ലണ്ടില്‍ മരിക്കണം’ എന്നൊരു ചൊല്ലുണ്ട്.അയര്‍ലണ്ടിലെ വയോജന ക്ഷേമ രംഗത്തെ നിസ്തുല പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് പണ്ട് മുതലേ യൂറോപ്പിലും അമേരിക്കയിലും ഉള്ളവര്‍ക്കിടയില്‍ പറയപ്പെട്ടിരുന്ന ഒരു ചൊല്ലാണത്.ഏതാനം വര്‍ഷം മുമ്പ് വരെയെങ്കിലും ഇത് യാഥാര്‍ഥ്യമായിരുന്നുതാനും. സമ്പന്നരായ അമേരിക്കക്കാരും യൂറോപ്പിലെ മറ്റു രാജ്യക്കാരും അയര്‍ലണ്ടിനെ ഒരു വയോജന സുഖവാസ കേന്ദ്രമാക്കി ഉത്സാഹപൂര്‍വ്വം ഇവിടെ എത്തിയിരുന്നു.

ഇപ്പോഴിതാ ഈ സംവിധാനത്തിന് തടയിടാന്‍ ഐറിഷ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതി കൊണ്ട് വന്നിരിക്കുന്നു.യൂറോപ്യന്‍ പൗരന്മാരല്ലാത്ത സമ്പന്നര്‍ അയര്‍ലണ്ടില്‍ ‘റിട്ടയര്‍മെന്റ് കാലം ‘ ചിലവഴിക്കുന്നതിനായി തടയുന്നതിനായി കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തി. അയര്‍ലണ്ട് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സെര്‍വ്വീസ് 2015 മാര്‍ച്ച് മുതല്‍ ഇത് സംബന്ധി്ച്ച മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യൂറോപ്യന്‍ പൗരത്വം ഇല്ലാത്തവര്‍ അയര്‍ലണ്ടിനെ തങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതത്തിന് സാമ്പത്തികമായി അനുയോജ്യമായി തിരിഞ്ഞെടുക്കുന്നതിന് ഇതോടെ മാറ്റം വരും. 

പുതിയ നിയമ പ്രകാരം, യൂറോപ്യന്‍ പൗരന്മാരല്ലാത്തവര്‍ക്ക് തങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതത്തിനായി അയര്‍ലണ്ടില്‍ എത്തണമെങ്കില്‍ പ്രതിവര്‍ഷം കുറഞ്ഞത് 50,000 യൂറോ എങ്കിലും കൈവശം വരുമാനം ഉണ്ടാവണം. കൂടാതെ ഇത്തരം വയോജനങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് സ്റ്റാമ്പ് 3 ല്‍ നിന്ന് സ്റ്റാമ്പ് 0 ത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ദീര്‍ഘകാല താമസത്തിനും പൗരത്വത്തിനും തടസ്സമാകും. 

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മു്മ്പ് അയര്‍ലണ്ടില്‍ താമസിക്കാന്‍ തുടങ്ങിയ വയോജനങ്ങളെ ഈ മാറ്റം എങ്ങനെ ബാധിക്കും എന്നതില്‍ വ്യക്തത ആയിട്ടില്ല. യൂറോപ്യന്‍ പൗരത്വം ഇല്ലാത്ത വയോജനങ്ങള്‍ ഓരോ വര്‍ഷവും വിസ പുതുക്കുന്നനായി അപേക്ഷ നല്‍കേണ്ടതുണ്ട്. വര്‍ഷങ്ങളായോ പതിറ്റാണ്ടുകളായോ അയര്‍ലണ്ടില്‍ സുഖവാസം നടത്തിയിരുന്ന അമേരിക്കക്കാരും കാനഡക്കാരുമായ വയോജനങ്ങള്‍ ഇവിടെ വിട്ടു പോകേണ്ടി വരുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. 

ഡേവിഡും മൗറാ വുഡ്‌സും കൗണ്ടി മേയോയില്‍ പുതിയ വീട് വാങ്ങിയിട്ടാണ് കാലിഫോര്‍ണിയയില്‍ നി്ന്ന് 2014 ല്‍ അയര്‍ലണ്ടിലേക്ക് താമസം മാറ്റിയത്. ഐ എന്‍ ഐ എസ് തങ്ങളുടെ നയത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് 2014 സപ്തംബറില്‍ അവര്‍ അയര്‍ലണ്ടില്‍ തുടരാനുള്ള അനുവാദത്തിനായി അപേക്ഷ നല്‍കിയെങ്കിലും, രണ്ട് പേര്‍ക്കും കൂടി 100,000 യൂറോ വാര്‍ഷിക വരുമാനം ഇല്ല എന്ന കാരണത്താല്‍ അവരുടെ അപേക്ഷ നിരസിക്കുകയും ഏഴു ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.നൂറു കണക്കിന് അമേരിക്കക്കാരാണ് അയര്‍ലണ്ടില്‍ വയോജനകേന്ദ്രങ്ങളിലും,സ്വന്തമായ വീടുകള്‍ വാങ്ങിയുമായി വാര്‍ദ്ധക്യകാലം ചിലവഴിക്കാന്‍ ഇപ്പോഴുള്ളത്,ഇവരെയെല്ലാം ആശങ്കയില്‍ ആഴ്ത്തുന്നതാണ് പുതിയ തീരുമാനം. 

Scroll To Top