Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ വീട് നിര്‍മ്മിക്കുന്നവര്‍ക്കായി പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു 

അയര്‍ലണ്ടില്‍ വീട് നിര്‍മ്മിക്കുന്നവര്‍ക്കായി പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഒരു വീട് സ്വന്തമായി പണിത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിലവിലുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്തു.അയര്‍ലണ്ടില്‍ പുതിയ നിബന്ധകള്‍ ഉള്‍ക്കൊള്ളിച്ചുള്ള നിയമം ഇന്നലെ പ്രാബല്യത്തിലായതായി പരിസ്ഥിതി വകുപ്പ് അധികൃതര്‍ അറിയിച്ചു. 

ആസുത്രണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നിര്‍മാണത്തിലെ ചെലവുകള്‍, ജീവിത നിലവാരം എന്നീ ഘടകങ്ങളെ ഏകോപിപ്പിച്ചാണ് പുതിയ ചട്ടം രൂപീകരിച്ചിരിക്കുന്നത്. 1, 2, 3 ബെഡ്‌റൂം അപാര്‍ട്ട്‌മെന്റുകളുടെ ഫ്‌ളോര്‍ സ്‌പെയിസില്‍ മാറ്റമില്ല. മറ്റു മേഖലകള്‍ക്കായിരിക്കും പുതിയ നിയമം ബാധകമായിരിക്കുന്നത.്

ഒരു ബെഡ്‌റൂം അപാര്‍ട്ട്‌മെന്റിന്റെ കുറഞ്ഞ വിസ്തീര്‍ണം 45 ചതുരശ്ര മീറ്റായി തുടരും. എങ്കിലും യുകെ (39 ചതുരശ്ര മീറ്റര്‍) യെ അപേക്ഷിച്ച് ഇതു കൂടുതലാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജെര്‍മനിയെ അപേക്ഷിച്ച് (48 ചതുരശ്ര മീറ്റര്‍) കുറവാണ്. 

രണ്ടു ബെഡ് റൂം അപാര്‍ട്ട്‌മെന്റുള്‍ക്ക് കുറഞ്ഞ വിസ്തീര്‍ണം 73 ചതുരശ്ര മീറ്ററായിരിക്കും. ഇതു യുകെ, ജര്‍മ്മനി എന്നിവിടങ്ങളിലേക്കാളും കൂടുതലാണ്.വികസന പദ്ധതികള്‍, പ്രാദേശിക വികസന പദ്ധതികള്‍, അടിയന്തര വികസന മേഖലാ സ്‌കീമുകള്‍ എന്നിവയ്ക്ക് ഈ പുതിയ ചട്ടങ്ങള്‍ അനൂകൂല സാഹചര്യമൊരുക്കും. 

2007ലെ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചാണ് പുതിയ ചട്ടങ്ങള്‍ രൂപീകരിച്ചത്. ഇതു സ്വകാര്യ, പൊതുമേഖലയിലെ ഭവന നിര്‍മാണങ്ങള്‍ക്ക് ബാധകമായിരിക്കും. അപാര്‍ട്ടുമെന്റുകളുടെ കുറഞ്ഞ വിസ്തീര്‍ണം, ലിഫ്റ്റുകളുടെ എണ്ണം, സീലിംഗിന്റെ ഉയരം, മറ്റു സൗകര്യങ്ങള്‍ എന്നിവയെ കുറിച്ചാണ് പുതിയ ചട്ടങ്ങളില്‍ പ്രത്യേകം പ്രതിപാദിക്കുന്നത്. അപാര്‍ട്ടമെന്റുകളില്‍ ഇരുവശങ്ങളിലേക്കും ജനല്‍ വേണമെന്ന് ഇനി നിര്‍ബന്ധമില്ല. ജനറല്‍ സ്‌റ്റോറേജിനും മറ്റ് ഉപയോഗങ്ങള്‍ക്കുമായി ചെറിയ ഏരിയ ഒരുക്കണം. 






Scroll To Top