Thursday August 24, 2017
Latest Updates

പുതിയ റോഡ് സുരക്ഷാ നിയമം നിലവില്‍ വന്നു,ബാലന്‍സിംഗ് ടെസ്റ്റും ഏര്‍പ്പെടുത്തി 

പുതിയ റോഡ് സുരക്ഷാ നിയമം നിലവില്‍ വന്നു,ബാലന്‍സിംഗ് ടെസ്റ്റും ഏര്‍പ്പെടുത്തി 

ഡബ്ലിന്‍: പുതിയ റോഡ് സുരക്ഷാ നിയമം നിലവില്‍ വന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് രക്തപരിശോധന, മയക്കുമരുന്ന് പരിശോധന തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റോഡ് സുരക്ഷാ നിയമങ്ങള പരിഷ്‌ക്കരിച്ചത്.അമേരിക്കയിലെ റോഡ് സുരക്ഷാ നിയമങ്ങള്‍ക്ക് സമാനമായാണ് അയര്‍ലണ്ടിലെ നിയമം പരിഷ്‌ക്കരിച്ചത്. പുതിയ നിയമ പ്രകാരം മയക്കുമരുന്നോ മദ്യമോ ഉപയോഗിച്ച്
വാഹനമോടിക്കുന്നവര്‍ക്ക് ബാലന്‍സിംഗ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഉണ്ടായിരിക്കും.

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ രക്തപരിശോധന ഒഴിവാക്കുന്ന നിയമത്തിലെ പഴുതടച്ചാണ് പുതിയ ഭേദഗതി നിലവില്‍ വന്നത്. പുതിയ നിയമ പ്രകാരം മെഡിക്കല്‍ അതോറിറ്റിക്ക് നിര്‍ബന്ധിതമായി രക്ത സാമ്പിള്‍ ശേഖരിക്കാനുള്ള അനുമതിയുണ്ട്. ഇതിനു വിസമ്മതിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നു. രക്ത സാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവരെ യോഗ്യരാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Scroll To Top