Tuesday May 23, 2017
Latest Updates

പ്രതീക്ഷിച്ച നേട്ടങ്ങളില്ലാതെ വാടകക്കാര്‍ക്ക് വേണ്ടിയുള്ള നിയമം നിലവില്‍ വന്നു 

പ്രതീക്ഷിച്ച നേട്ടങ്ങളില്ലാതെ വാടകക്കാര്‍ക്ക് വേണ്ടിയുള്ള നിയമം നിലവില്‍ വന്നു 

ഡബ്ലിന്‍:വാടകക്കാരെ സംരക്ഷിക്കാന്‍ എന്ന പേരില്‍ ഐറിഷ് സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിച്ച് കൊണ്ടു വന്ന നിയമത്തില്‍ വാടകക്കാര്‍ക്ക് കാര്യമായ നേട്ടമില്ലെന്ന സൂചന. 

പ്രസിഡണ്ട് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് വെള്ളിയാഴ്ച രാത്രി റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ആക്ടില്‍ ഒപ്പുവച്ചതോടെ വാടകക്കാര്‍ക്ക് വേണ്ടിയുള്ള പുതിയ നിയമം സ്വകാര്യ റെന്റല്‍ മേഖലയില്‍ നിലവില്‍ വന്നു. ഡബ്ലിന്‍, കോര്‍ക്ക് മേഖലയിലെയും സമീപ കൗണ്ടികളിലെയും വാടകക്കാര്‍ക്കായിരിക്കും ഇതുകൊണ്ട് കുടുതല്‍ നേട്ടമുണ്ടാകുക.നിയമം പ്രാബല്യത്തിലായതോടെ ഇനി ഭുവുടമകള്‍ക്ക് വരുന്ന നാലു വര്‍ഷങ്ങളില്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വാടക കൂട്ടാനാകൂ. 

പ്രൈവറ്റ് റെന്റല്‍ വിപണിയിലെ വാടക നിരക്കില്‍ സ്ഥായിത്വം വരുത്തുമെന്ന് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മുന്‍ഗണനാ നടപടികള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. നിയമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി ഒന്നിനു മന്ത്രി നടത്തും. 

പുതിയ നിയമം അനുസരിച്ച് ഭുവുടമകള്‍ 90 ദിവസം മുമ്പാകെ വാടക കൂട്ടുന്നതു സംബന്ധിച്ച നോട്ടീസ് വാടകക്കാരന് നല്കണം. ഇതുവരെ 28 ദിവസമായിരുന്നു. വാടകക്കാരനെ ഒഴിവാക്കുന്നതിനായുള്ള നോട്ടീസ് നല്കുന്നതിനുള്ള സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 

Scroll To Top