Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ നഴ്‌സാവാന്‍ ഇനി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസാവണം,തിയറിയും പ്രാക്റ്റിക്കലും ജയിക്കുന്നവര്‍ക്ക് മാത്രം ഐഎന്‍എം ബി രജിസ്‌ട്രേഷന്‍,അപേക്ഷാ ഫീസ് 2800 യൂറോ,മൂന്ന് മണിക്കൂര്‍ എഴുത്തു പരീക്ഷ,അഡാപ്‌റ്റേഷന്‍ നിര്‍ത്തലാക്കും 

അയര്‍ലണ്ടില്‍ നഴ്‌സാവാന്‍ ഇനി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസാവണം,തിയറിയും പ്രാക്റ്റിക്കലും ജയിക്കുന്നവര്‍ക്ക് മാത്രം ഐഎന്‍എം ബി രജിസ്‌ട്രേഷന്‍,അപേക്ഷാ ഫീസ് 2800 യൂറോ,മൂന്ന് മണിക്കൂര്‍ എഴുത്തു പരീക്ഷ,അഡാപ്‌റ്റേഷന്‍ നിര്‍ത്തലാക്കും 

ഡബ്ലിന്‍ :അയര്‍ലണ്ടിലേയ്ക്ക് ജോലിയ്ക്കായി ശ്രമിക്കുന്ന ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ നഴ്‌സുമാര്‍ക്ക് രജിസ്‌ട്രേഷന്‍ നല്കാനുള്ള നടപടിയില്‍ പുതിയ മാനദണ്‍ഡങ്ങള്‍ ഏര്‍പെടുത്താന്‍ തീരുമാനമായി.ഇനി അയര്‍ലണ്ടില്‍ നഴ്‌സായി രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ രണ്ടു പാര്‍ട്ടുള്ള ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസാവണം.റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലണ്ടാണ് ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിനു വേണ്ടി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്തുന്നത്.ടെസ്റ്റില്‍ പാസാവുന്നവര്‍ക്ക് മാത്രമേ ഭാവിയില്‍ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ നല്‍കുകയുള്ളൂ.

ഒന്നാം ഭാഗത്തില്‍ തിയറി ഓഫ് നോളജ് എന്ന പേരിലുള്ള തിയറി ടെസ്റ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.നഴ്‌സിംഗ് മേഖലയില്‍ ഉദ്യോഗാര്‍ഥിയുടെ അറിവ് പ്രാക്ട്ടിക്കലിനു മുമ്പേ പരിശോധിക്കുന്ന ഈ ടെസ്റ്റിന് ആയിരം യൂറോയാണ് അപേക്ഷാ ഫീസ്.മൂന്ന് മണിക്കൂര്‍ കൊണ്ട് 150 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം.നല്‍കപ്പെടുന്ന ഉത്തരങ്ങളില്‍ നിന്നും ഏറ്റവും ശരിയായ ഉത്തരമാണ് എഴുതേണ്ടത്.50 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ ടെസ്റ്റില്‍ ജയിച്ചതായി പരിഗണിക്കപ്പെടും.

തിയറി ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് വീണ്ടും 1800 യൂറോ ഫീസ് അടച്ച് പ്രാക്റ്റിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കാം.
ബൂമോണ്ട് ആശുപത്രിയില്‍ രാവിലെ 9 മുതല്‍ ഒരു മണി വരെയും,ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 6 വരെയുമായിരിക്കും ടെസ്റ്റ് നടത്തപ്പെടുക.പ്രാക്റ്റിക്കല്‍ ടെസ്റ്റിന് എത്തുന്നവര്‍ക്ക് മിനിമം 14 വിവിധ സ്റ്റേഷനുകള്‍(റൂമുകള്‍)ഒരുക്കിയിരിക്കും.ഓരോ സ്റ്റേഷനിലും പത്തു മിനുട്ട് വീതം ചിലവഴിച്ച് പ്രാക്റ്റിക്കല്‍ ടെസ്റ്റ് നടത്തണം.രോഗമുള്ളവരോ രോഗം അഭിനയിക്കുന്നവരോ ആയവരാവും റൂമില്‍ ഉണ്ടാവുക.പരീക്ഷാര്‍ഥിയുടെ അസസ്‌മെന്റിനായി രണ്ടു ഉദ്യോഗസ്ഥര്‍ ഓരോ സ്റ്റേഷനിലും ഉണ്ടായിരിക്കും.ഓരോ സ്റ്റേഷനിലും പത്തു മിനുട്ട് കൊണ്ട് ഉദ്യോഗാര്‍ഥി പൂര്‍ത്തിയാക്കുന്ന പ്രകടനത്തിന്റെ മികവിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നല്‍കപ്പെടുക.

ഇരു ടെസ്റ്റുകളും ഓരോ തവണ റിപീറ്റ് ചെയ്യുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.തിയറി ടെസ്റ്റ് പൂര്‍ണ്ണമായും,പ്രാക്റ്റിക്കലില്‍ ഏതു ഘടകത്തിലാണോ പരാജയപ്പെട്ടത് ആ വിഭാഗവും റിപീറ്റ് ചെയ്യാം. ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടാല്‍ അടച്ച ഫീസുകള്‍ ഒന്നും തിരികെ ലഭിക്കില്ല.
.
പരീക്ഷയില്‍ ഏതെങ്കിലും വിധത്തിലുള്ള ബാഹ്യ ഇടപെടലുകള്‍ അയോഗ്യതയായി പരിഗണിക്കപ്പെടും.

ഡബ്ലിനിലെ ബൂമോണ്ട് ആശുപത്രിയില്‍ വെച്ചാവുംRCSI തിയറിയും പ്രാക്റ്റിക്കലും നടത്തുന്നത്.ഓരോ ബാച്ചിലും 28 പേര്‍ക്കാണ് പരീക്ഷ നടത്തുന്നത്. 

RCSI യുടെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പൂര്‍ണ്ണമായി നടപ്പിലാകുന്നതോടെ നിലവിലുള്ള അഡാപ്‌റ്റേഷന്‍ സമ്പ്രദായം പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നാണ് സൂചന.ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് അതിനായുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.2015 ല്‍ അഡാപ്‌റ്റേഷന്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കും

ഒക്ടോബര്‍ 28 ന് വൈകിട്ട് 5 മണിയ്ക്ക് RCSI യുടെ വെബ് സൈറ്റില്‍ ആദ്യ ബാച്ചിലേയ്ക്കുള്ള ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോള്‍ മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.ആദ്യ 28 പേര്‍ തികയുന്ന മുറയ്ക്ക് അഥവാ നവംബര്‍ 12 വരെയാവും ആദ്യ ബാച്ചിന്റെ അപേക്ഷ സ്വീകരിക്കുന്നത്.

ഡിസംബര്‍ 5 ന് തിയറി ടെസ്റ്റും,വിജയിക്കുന്നവര്‍ക്ക് ഡിസംബര്‍ 12 ന് പ്രാക്റ്റിക്കലും നടത്തപ്പെടും.16 ന് ഫലം പ്രസിദ്ധീകരിക്കും.

ഡിസംബര്‍ 16 ന് രണ്ടാമത്തെ ബാച്ചിലേയ്ക്കുള്ള അപേക്ഷ സ്വീകരിക്കുവാന്‍ തുടങ്ങും,

നഴ്‌സിംഗ് എജന്റുമാരുടെ റോള്‍ ഇതോടെ ഗണ്യമായി കുറഞ്ഞേക്കും.ഉദ്യോഗാര്‍ഥികള്‍ക്ക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് അയര്‍ലണ്ടില്‍ എത്തേണ്ടി വരും.കഴിഞ്ഞ വര്‍ഷം വിദഗ്ദ തൊഴിലാളികള്‍ക്ക് അയര്‍ലണ്ടില്‍ ജോലി തേടാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എറ്റിപ്പിക്കല്‍ വര്‍ക്ക് പെര്‍മിറ്റ് (Atypical working scheme)എടുത്ത് ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് പരീക്ഷയ്ക്കായി അയര്‍ലണ്ടില്‍ എത്താം 

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ 
RELATED NEWS:അവസാനവട്ട അഡാപ്‌റ്റേഷന്‍ ബാച്ചിലേയ്ക്ക് മൂന്ന് ഫീ മെയില്‍ നഴ്‌സുമാരെ ആവശ്യമുണ്ട്

http://irishmalayali.com/recruitment-news-for-adaptation-batch-news/

Scroll To Top