Saturday December 10, 2016
Latest Updates

ആശുപത്രികളിലെ തിരക്ക്:അയര്‍ലണ്ടിലേയ്ക്ക് റിക്രൂട്ട്‌മെന്റ് തുടരും, കൂടുതല്‍ നഴ്‌സുമാരെ നിയമിക്കും

ആശുപത്രികളിലെ തിരക്ക്:അയര്‍ലണ്ടിലേയ്ക്ക് റിക്രൂട്ട്‌മെന്റ് തുടരും, കൂടുതല്‍ നഴ്‌സുമാരെ നിയമിക്കും

ഡബ്ലിന്‍:ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തിലെ രോഗികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നഴ്‌സുമാരെ നിയമിക്കാന്‍ ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷനും (ഐ.എന്‍.എം.ഒ) ആരോഗ്യകാര്യ വകുപ്പുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. അത്യാഹിത വിഭാഗത്തിലെ ക്രമാതീതമായി തിരക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇതിന്റെ ഭാഗമായി നഴ്‌സിങ് സ്റ്റാഫിനു പുറമെ രോഗികളുമായി ബന്ധപ്പെട്ട് ഒഴിഞ്ഞു കിടക്കുന്ന എല്ലാ പോസ്റ്റുകളിലേയ്ക്കും അടിയന്തരമായി നിയമനം നടത്തും.രണ്ടു മാസം മുമ്പ് നിര്‍ത്തിവെച്ചിരുന്ന റിക്രൂട്ട്‌മെന്റ് ഇതിന്റെ ഭാഗമായി പുനരാരംഭിക്കും.
‘ഈ തീരുമാനം നഴ്‌സുമാരുടെയും രോഗികളുടെയും സുരക്ഷയ്ക്ക് അത്യാവശ്യമായ നീക്കമാണെന്ന് ‘ ഐ.എന്‍.എം.ഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു.

Scroll To Top