Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ ജനങ്ങള്‍ ഇത്ര നിര്‍മ്മല മാനസരാവുന്നത് എന്ത് കൊണ്ടാണ്?…

അയര്‍ലണ്ടിലെ ജനങ്ങള്‍ ഇത്ര നിര്‍മ്മല മാനസരാവുന്നത് എന്ത് കൊണ്ടാണ്?…

ഡബ്ലിന്‍:തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അയര്‍ലണ്ടിലെ ചില മാധ്യമങ്ങളും ഭരണകക്ഷികളും കൂടി തട്ടി വിടുന്ന നുണപ്രഖ്യാപനങ്ങള്‍ കേട്ടാല്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നാണിച്ച് തല താഴ്ത്തും.ഇതൊക്കെ സാധാരണ ഐറിഷ്‌കാര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും തലക്കെട്ടുകളിലെ വാര്‍ത്തകള്‍ കണ്ട് ചിലര്‍ക്കെങ്കിലും സന്തോഷം ഉണ്ടാവട്ടെ എന്ന് മാധ്യമങ്ങളും,രാഷ്ടീയക്കാരും വിശ്വസിക്കുന്നുണ്ടാവും.
ഇന്നലെ വൈകിട്ട് ഒട്ടേറെ പത്രങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് എന്ന ഹെഡ്ഡിംഗില്‍ അടിച്ചിറക്കിയ വാര്‍ത്ത നോക്കാം ‘

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ റോഡ് ,സ്‌കൂള്‍ ,ഭവന മേഖലകളിലായി 27 ബില്യന്‍ യൂറോയുടെ മൂലധന നിക്ഷേപം നടത്തും,45,000 പേര്‍ക്ക് ഇത് വഴി ജോലി ലഭിക്കും.കൂടുതല്‍ നഴ്‌സിംഗ് ഹോമുകള്‍,ഗാര്‍ഡ സ്റ്റേഷനുകള്‍ എന്നിവയും പണിയും.

ഇതില്‍ 3.5 ബില്യന്‍ പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഐ ടി സിസ്റ്റത്തിനും വേണ്ടിയാണത്രേ ചിലവഴിക്കുന്നത്.(ഓരോ വര്‍ഷവും ജനസംഖ്യ കുറയുന്ന നാട്ടില്‍ വരാന്‍ പോകുന്ന അഭയാര്‍ഥികളെ കണ്ടു കൊണ്ടാവും സ്‌കൂളുകളില്‍ മൂലധന നിക്ഷേപം നടത്തുക എന്ന് വേണം കരുതാന്‍!)എന്തായാലുംപ്രൈമറി തലത്തില്‍ 2018 നോട് കൂടി 19000 കുട്ടികള്‍ക്ക് കൂടി പഠന സൌകര്യം ഉണ്ടാക്കും.

ഡബ്ലിന്‍ സിറ്റിയില്‍ നിന്നും സ്വോര്‍ഡ്‌സ് വഴി എയര്‍പോര്‍ട്ടിലേയ്ക്ക് ഒരു റയില്‍ ഗതാഗത പദ്ധതിയും ഇതില്‍ ഉള്‍പെടുന്നു

പ്രളയ നിവാരണ പദ്ധതികള്‍ക്ക് ഒരു ബില്യന്‍ യൂറോയാണ് നീക്കി വെച്ചിരിക്കുന്നത്,പുതിയ പ്രൈമറി കെയര്‍ സെന്ററുകള്‍ക്കും പണം നീക്കി വെച്ചിട്ടുണ്ട്.

2016 മുതല്‍ 2021 വരെയുള്ള കാലത്തേയ്ക്കുള്ള പ്രവര്‍ത്തന രൂപരേഖയാണ് ഇന്ന് പുറത്തിറക്കുന്നത്.സംഭവം ക്ലാസ് ആണെങ്കിലും എത്രമാത്രം നടപ്പാകും എന്ന് കണ്ടറിയണം.അടുത്ത മാര്‍ച്ചില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ഭരണകക്ഷി ജയിച്ചില്ലെങ്കില്‍ പുതിയ സര്‍ക്കാരിന്റെ മുന്‍ഗണന ക്രമം ഇതായിരിക്കില്ലെന്ന് ഉറപ്പാണ്.പിന്നെന്തിനാണ് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ കാര്യ മന്ത്രി ബ്രണ്ടണ്‍ ഹൗലിന്‍ തന്നെ ഈ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് എന്നറിയുമ്പോഴാണ് ജനം ഞെട്ടുന്നത്.ഇത് വെറും ഇലക്ഷന്‍ സ്റ്റണ്ടാണ്.ഈ സര്‍ക്കാരിന് നടപ്പാക്കാനാവില്ലാത്ത മധുരമായ സ്വപനം മാത്രം നമധുരതമായ സ്വപ്നം.നിര്‍മ്മല മാനസരായ പാവം ഐറിഷ്‌കാര്‍ ഇതെല്ലാം കേട്ട്വിശ്വസിക്കുന്നുണ്ടോ ആവോ ?

soda

Scroll To Top