Tuesday December 06, 2016
Latest Updates

ഇനി സ്വകാര്യ സര്‍വകലാശാലകളുടെ കാലം,കേരളത്തില്‍ പുതിയ ബില്‍ നിയമം വരുന്നു 

ഇനി സ്വകാര്യ സര്‍വകലാശാലകളുടെ കാലം,കേരളത്തില്‍ പുതിയ ബില്‍ നിയമം വരുന്നു 

തിരുവനന്തപുരം:സര്‍വകലാ ശാലകള്‍ സ്വകാര്യ മേഖലയില്‍ തുടങ്ങിയാല്‍ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഇനിയും ഉയരുമോ?വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായ കേരളം പുതിയകാലത്തിലേക്ക് ചുവടുവയ്ക്കുന്നു. കേരളത്തില്‍ ഉടന്‍ സ്വകാര്യ സര്‍വകലാശാലകളും വന്നേക്കും. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ സാധ്യത പഠിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച കമ്മീഷന്റെ പ്രവര്‍ത്തനം അന്തിമഘട്ടത്തിലെത്തി. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് യു ജി സിയുടെ പിന്തുണയുമുണ്ട്.

പ്രത്യേകമായ ഒരു വിഷയം മാത്രം ഉള്‍ക്കൊള്ളുന്ന യൂണിവേഴ്‌സിറ്റിയോ പല സ്വാശ്രയ കോളേജുകളെ ചേര്‍ത്തുള്ള യൂണിവേഴ്‌സിറ്റിയോ സ്വകാര്യമേഖലയില്‍ രൂപവത്കരിക്കാമെന്നാണ് യു ജി സി നിലപാട്. സര്‍വകലാശാലയുടെ തലപ്പത്ത് ഗവര്‍ണര്‍ക്കും സ്ഥാനമുണ്ടാകും. പ്രവേശനം, ഫീസ് എന്നിവ സംബന്ധിച്ച തീര്‍പ്പുകള്‍ക്ക് സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കുന്ന, വിരമിച്ച ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സമിതി പോലെയുള്ള സംവിധാനവും ആലോചിക്കുന്നു. നിശ്ചിത സ്ഥലം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനപരിചയം എന്നിവ അടിസ്ഥാനമാക്കിയാവും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുക.
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന് അവസാന രൂപമായിട്ടില്ല. എങ്കിലും നിയന്ത്രണവിധേയമായി സ്വകാര്യമേഖലയിലും സര്‍വകലാശാലകള്‍ അനുവദിക്കാമെന്ന നിഗമനത്തിലാണ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസിന്റെ നേതൃത്വത്തിലുള്ള സമിതി.സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യപ്രകാരമാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സ്വകാര്യ സര്‍വകലാശാലകളുടെ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്.

Scroll To Top