Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി തുറക്കുന്നു,നഴ്‌സിംഗ് തൊഴിലവസരങ്ങള്‍ക്കും സാധ്യത 

അയര്‍ലണ്ടില്‍ 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി തുറക്കുന്നു,നഴ്‌സിംഗ് തൊഴിലവസരങ്ങള്‍ക്കും സാധ്യത 

ഡബ്ലിന്‍ :രാജ്യത്ത് പുതുതായി 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 70 മില്യണ്‍ യൂറോ നിക്ഷേപിക്കാന്‍ യൂറോപ്യന്‍ ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക് ഒരുങ്ങുന്നു.

142 മില്യണ്‍ യൂറോ ചിലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ പകുതി തുകയാണ് ഇഐബി മുടക്കുക. യൂറോപ്യന്‍ ഫണ്ട് ഫോര്‍ സ്ട്രാറ്റജിക് ഇന്‍വസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിനു കീഴിലുള്ള ആദ്യത്തെ പദ്ധതിയായിരിക്കും ഇത്.യൂറോപ്പിലാകമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം മുടക്കാന്‍ തയ്യാറാക്കിയ പദ്ധതിയാണ് ഇഎഫ്എസ്‌ഐ. ചെറിയ പലിശയിലുള്ള ലോണായിട്ടായിരിക്കും ഇഐബി തുക മുടക്കുക. ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ തുടങ്ങും.നഴ്‌സിംഗില്‍ അടക്കം നൂറുകണക്കിന് തൊഴിലവസരങ്ങള്‍ ഇത് മുഖേനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

350 ബില്യണ്‍ യൂറോയുടെ നിക്ഷേപ പദ്ധതിക്കായി ആയിരത്തിലധികം പ്രൊജക്ടുകള്‍ ഇഎഫ്എസ്‌ഐ ഇതിനകം കണ്ടത്തിക്കഴിഞ്ഞു. നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത് ഇഐബി യാണ്. സ്‌പെയിനിലെ ആരോഗ്യരംഗത്തെ ഗവേഷണം, ക്രൊയേഷ്യയിലെ വിമാന താവളനവീകരണം, ഇറ്റലിയിലെ വ്യവസായ രംഗത്തെ പുതു കണ്ടുപിടുത്തങ്ങള്‍ തുടങ്ങിയ പദ്ധതികളാവും ഇഐബി ആദ്യഘട്ടത്തില്‍ പരിഗണിക്കുക.
കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ പദ്ധതി പ്രഖ്യാപിച്ച് നാലുമാസത്തിനുള്ളില്‍ തന്നെ ആദ്യ നിര്‍മ്മാണം പ്രവര്‍ത്തികള്‍ക്ക് ഫണ്ട്
അനുവദിക്കാനായി എന്നത് നേട്ടമാണ്.

Scroll To Top