Friday December 02, 2016
Latest Updates

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കഴിവില്ലെന്ന് ആരോപിച്ചു ടോണി ആബട്ടിനെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചു,ആസ്‌ട്രേലിയയില്‍ മാല്‍ക്കം ടേണ്‍ബുള്‍ പ്രധാനമന്ത്രി

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കഴിവില്ലെന്ന് ആരോപിച്ചു ടോണി ആബട്ടിനെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചു,ആസ്‌ട്രേലിയയില്‍ മാല്‍ക്കം ടേണ്‍ബുള്‍ പ്രധാനമന്ത്രി

കാന്‍ബെറ: ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്‍ കമ്യൂണിക്കേഷന്‍സ് മന്ത്രി മാല്‍ക്കം ടേണ്‍ബുളിനോട്  പരാജയപ്പെട്ട ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് രാജിവെക്കുന്നു. ഇതോടെ ഓസ്‌ട്രേലിയയുടെ 29ാമത്തെ പ്രധാനമന്ത്രിയായി ടേണ്‍ബുള്‍ ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞ ഇന്നുണ്ടാകും.

പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ 44നെതിരെ 54 വോട്ടുകള്‍ക്കാണ് ആബട്ടിനെ ടേണ്‍ബുള്‍ പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയന്‍ സമ്പദ്ഘടനയെ ശരിയായ ദിശയില്‍ നയിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ലെന്ന് ആരോപിച്ച് ടേണ്‍ബുള്‍ രംഗത്തെത്തുകയായിരുന്നു. ആബട്ട് നേതാവായി തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ പരാജയമാണെന്നും പുതിയൊരു നേതൃത്വമാണ് ഓസ്‌ട്രേലിയക്ക് ആവശ്യമെന്നും ടേണ്‍ബുള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആബട്ടിന്റെ ജനസമ്മിതി ഇടിഞ്ഞതായി അടുത്തിടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ ആബട്ട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മാധ്യമപ്രവര്‍ത്തകന്‍, അഭിഭാഷകന്‍, നിക്ഷേപകന്‍ തുടങ്ങിയ നിലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള ടേണ്‍ബുള്‍ സിഡ്‌നിയില്‍ നിന്നാണ്പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2013നുശേഷം ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഇടക്കിടെ നടക്കുന്ന മത്സരങ്ങള്‍ ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്. 2007ല്‍ കെവിന്‍ റൂഡിന്റെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴും നേതൃമാറ്റമുണ്ടായി. 2010ല്‍ റൂഡിനെ പുറത്താക്കി ജൂലിയ ഗില്ലാര്‍ഡ് പ്രധാനമന്ത്രിയായി. ഭരണകൂടത്തിലെ അഭിപ്രായ ഭിന്നതകള്‍ കാരണം 2013ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗില്ലാര്‍ഡിനെ മാറ്റി റൂഡ് വീണ്ടും നേതൃസ്ഥാനം ഏറ്റെടുത്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെടുകയും ലിബറലുകള്‍ അധികാരത്തിലെത്തുകയുംചെയ്തു.

Scroll To Top