Wednesday February 22, 2017
Latest Updates

ലോണ്‍ വേണോ ലോണ്‍?:ഐറിഷ് വിപണിയില്‍ ലോണ്‍ നല്‍കാന്‍ മത്സരം

ലോണ്‍ വേണോ ലോണ്‍?:ഐറിഷ് വിപണിയില്‍ ലോണ്‍ നല്‍കാന്‍ മത്സരം

റിഷ് വിപണിയില്‍ പേഴ്സണല്‍ ലോണ്‍ നല്‍കാന്‍ കമ്പനികള്‍ തമ്മില്‍ മത്സരം. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ അവന്ത് കാര്‍ഡ് പുതിയ പ്രൊഡക്ട് പുറത്തിറക്കാന്‍ കൂടി തീരുമാനിച്ചതോടെ പേഴ്സണല്‍ ലോണ്‍ മാര്‍ക്കറ്റില്‍ മത്സരം കടുക്കുകയാണ്.

ബാങ്കുകള്‍ നല്‍കുന്ന അതേ പലിശനിരക്കിലാണ് സ്പാനിഷ് കമ്പനിയായ അവന്ത് കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് പേഴ്സണല്‍ ലോണ്‍ നല്‍കുന്നത്. 5,000 മുതല്‍ 30,000 യൂറോ വരെ 9.9% പലിശയ്ക്ക് അഞ്ചു വര്‍ഷം വരെ കമ്പനി ലോണ്‍ നല്‍കും.(കൊള്ള പലിശയ്ക്ക് കുറവൊന്നുമില്ല…തവണ മുടങ്ങിയാല്‍ പറയുകയും വേണ്ട!)

യോഗ്യരായ നിലവിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ഈ ലോണ്‍ ലഭിക്കൂ എന്ന് കമ്പനി വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഏറെ വൈകാതെ ലോണ്‍ ലഭിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Scroll To Top