Saturday January 20, 2018
Latest Updates

നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പിനെ, മാര്‍പാപ്പയുടെ അയര്‍ലണ്ടിലെ പ്രതിനിധിയായി നിയോഗിച്ചു

നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പിനെ, മാര്‍പാപ്പയുടെ അയര്‍ലണ്ടിലെ പ്രതിനിധിയായി നിയോഗിച്ചു

ഡബ്ലിന്‍:നൈജീരിയയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കൊലയെ, മാര്‍പാപ്പയുടെ അയര്‍ലണ്ടിലെ പ്രതിനിധിയായി നിയമിച്ചു.ഇതാദ്യമായാണ് ആഫ്രിക്കയില്‍ നിന്നുള്ള ഒരാള്‍ അയര്‍ലണ്ടിന്റെ പേപ്പല്‍ ന്യൂണ്‍ഷോയായി നിയമിക്കപ്പെടുന്നത്.

ശ്രീലങ്കയിലും,ഹൈത്തിയിലും,സ്വിറ്റ്‌സര്‍ലാന്‍ഡിലും,ആസ്‌ട്രേലിയയിലും മുമ്പ് സേവനമനുഷ്ടിച്ചിട്ടുള്ള ആര്‍ച് ബിഷപ്പ് ബഹുഭാഷാപണ്ഡിതനും വത്തിക്കാന്‍ വൃത്തങ്ങളില്‍ അറിയപ്പെടുന്നയാളുമാണ്.

അടുത്തവര്‍ഷം നടക്കുന്ന വേള്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്റെയും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെയും ചുമതലയും,ഇതോടൊപ്പം ആര്‍ച്ച് ബിഷപ്പ് ഒക്കൊലയ്ക്ക് ലഭിക്കും.

നിലവിലുള്ള അയര്‍ലണ്ടിലെ പേപ്പല്‍ ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബ്രൗണിനെ അല്‍ബേനിയയിലേക്ക് മാറ്റി നിയമിച്ചു.

Scroll To Top