Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാനുള്ള സാധ്യതയുയരുന്നു

അയര്‍ലണ്ടില്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാനുള്ള സാധ്യതയുയരുന്നു

ഡബ്ലിന്‍:അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടിലെ എല്ലാ ജോലിക്കാര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാനുള്ള പദ്ധതിക്ക് അരങ്ങൊരുങ്ങുന്നു. അയര്‍ലണ്ടിലെ നിക്ഷേപകരുടെ ലോബി ഗ്രൂപ്പായ ഇന്‍ഷുറന്‍സ് അയര്‍ലണ്ടാണ് ഇതിനു പിന്നില്‍. സ്വകാര്യ മേഖലയിലെ 10ല്‍ 6 പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നില്ല എന്ന് ഇവര്‍ വ്യക്തമാക്കുന്നു. റിട്ടയര്‍മെന്റ് സ്‌കീമില്‍ അംഗങ്ങളല്ലാത്ത 600,000 പേര്‍ക്ക് ഇതുവഴി പെന്‍ഷന്‍ ലഭ്യമാകും.

ആദ്യ വര്‍ഷം 1% ശമ്പളം പിടിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. പിന്നീട് ഇത് 5% ആക്കി വര്‍ദ്ധിപ്പിക്കും. 10% വരെ ഇത്തരത്തില്‍ വര്‍ദ്ധനവുണ്ടാകാം.

ഇത്തരമൊരു യൂണിവേഴ്സല്‍ പെന്‍ഷന്‍ സംവിധാനം അയര്‍ലണ്ടില്‍ അത്യാവശ്യമാണെന്ന് ഇന്‍ഷുറന്‍സ് അയര്‍ലണ്ട് ചീഫ് എക്സിക്യുട്ടിവ് കെവിന്‍ തോംപ്സണ്‍ പറഞ്ഞു. യൂണിവേഴ്സല്‍ പെന്‍ഷന്‍ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ ലിയോ വരേദ്കര്‍ ഈയിടെ അഭിപ്രായപ്പെട്ടത്. എങ്കിലും സാമ്പത്തികസ്ഥിതി മികച്ചതാകയാല്‍ ഇത്രയും കാലം എടുക്കാന്‍ സാദ്ധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Scroll To Top