Friday November 24, 2017
Latest Updates

അയര്‍ലണ്ടിലെ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരിക്കരണ കമ്മീഷന്‍ ഉടന്‍

അയര്‍ലണ്ടിലെ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരിക്കരണ കമ്മീഷന്‍ ഉടന്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശമ്പള പരിഷ്‌കരണ കമ്മീഷനെ സര്‍ക്കാര്‍ ഉടന്‍ നിയോഗിക്കും. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളവുമായി താരതമ്യം ചെയ്താകും അയര്‍ലണ്ടിലെ പുതിയ ശമ്പളം കമ്മീഷന്‍ നിശ്ചയിക്കുക.

സ്വകാര്യ മേഖലയിലെ ശമ്പളവും കമ്മീഷന്‍ താരതമ്യത്തിനു വിധേയമാക്കും. ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കും. അതേസമയം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവ് വര്‍ദ്ധനയേ ഇത്തവണ ശമ്പളത്തിന്റെ കാര്യത്തില്‍ ഉണ്ടാകൂ എന്നാണ് കരുതുന്നത്. മിനിമം ശമ്പളം 8.65ല്‍ നിന്നും 9.15 ആയാണ് കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയത്.

Scroll To Top