Friday December 09, 2016
Latest Updates

ഐറിഷ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ യാത്ര ചെയ്യാന്‍ പുതിയ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തി 

ഐറിഷ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ യാത്ര ചെയ്യാന്‍ പുതിയ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തി 

ഡബ്ലിന്‍ :ഐറിഷ് പൗരത്വം ഉള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നതിന് പ്രത്യേക പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തി.35 യൂറോ വിലയീടാക്കുന്ന ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സ്വിസ്സര്‍ലാന്‍ഡ് ഒഴികെയുള്ള,യൂറോപ്യന്‍ എക്കണോമിക് ഏരിയായിലും എല്ലാ യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും യാത്രചെയ്യാം.

ക്രഡിറ്റ് കാര്‍ഡിന്റെ രൂപ സാദൃശ്യമുള്ള പുതിയ പാസ്‌പോര്‍ട്ടിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്.

പുതിയ യൂറോപ്പ്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കാനാവും വിധമാണ് രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ചാള്‍സ് ഫ്‌ലാഗനന്‍ വ്യക്തമാക്കി.യൂറോപ്യന്‍ യാത്രാ പാസ്‌പോര്‍ട്ടിനായി പുതിയതായി ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഓണ്‍ ലൈനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ജൂലൈ മാസം മുതല്‍ പുതിയ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ലഭ്യമാകും

Scroll To Top