Sunday December 04, 2016
Latest Updates

സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്നും 1000 യൂറോ മുന്‍കൂര്‍ വായ്പ നല്‍കാന്‍ പദ്ധതിയുമായി പുതിയ പാര്‍ട്ടി :സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് വാഗ്ദാനം 

സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്നും 1000 യൂറോ മുന്‍കൂര്‍ വായ്പ നല്‍കാന്‍ പദ്ധതിയുമായി പുതിയ പാര്‍ട്ടി :സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് വാഗ്ദാനം 

ഡബ്ലിന്‍ ;രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഞ്ഞമില്ലാത്ത അയര്‍ലണ്ടില്‍ പ്രത്യാശകളോടെ ഒരു പുതിയ പാര്‍ട്ടികൂടി. മുന്‍ ഫിന്‍ ഗേല്‍ ജൂണിയര്‍ മിനിസ്റ്റര്‍ ലൂസിന്‍ഡാ ക്രയ്ട്ടന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. റെനാ അയര്‍ലന്‍ഡ് എന്നാണ് പാര്‍ട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.

ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ സയന്‍സ് ഗ്യാലറിയിലാണ് നിലവിലുള്ള മന്ത്രിസഭയില്‍ നിന്നും ഗര്‍ഭ ചിദ്രം നടപ്പാക്കാനുള്ള നിയമത്തെ എതിര്‍ത്തു കൊണ്ട് ലൂസിന്‍ഡാ പുതിയ പാര്‍ട്ടിയായ റെനാ അയര്‍ലണ്ടിന്റെ പ്രഖ്യാപനം നടത്തിയത്. പൊയ്‌വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും രാജ്യത്തെയും ജനങ്ങളേയും രക്ഷിക്കാനാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്ന് ലൂസീന്‍ഡ പറഞ്ഞു. തെറ്റായ രാഷ്ട്രീയക്കാരില്‍ നിന്നും രാഷ്ട്രീയത്തെ സ്വതന്ത്രമാക്കാനും ഈ പാര്‍ട്ടി ലക്ഷ്യമിടുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ 50 മുതല്‍ 60 സ്ഥാനാര്‍ത്ഥികളെ വരെ മത്സരിപ്പിക്കാനാണ് റെനാ അയര്‍ലണ്ട് ലക്ഷ്യമിടുന്നത്. പാര്‍ട്ടി ചെലവുകള്‍ക്കായി പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരണം നടത്തുമെന്നും അവര്‍ പറഞ്ഞു. 

വായ്പയ്ക്കായി ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായഹസ്തമൊരുക്കാനുള്ള പദ്ധതിയൊരുക്കിയത് ലൂസിന്‍ഡായുടെ പുതിയ പാര്‍ട്ടിയെ സാധാരണക്കാരായ ഐറിഷ് കരുടെയിടയില്‍ ശ്രദ്ധേയമാക്കിയിട്ടുണ്ട്.ബാങ്കുകളില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് പണം സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മന്റ് പദ്ധതിയിലൂടെ തിരിച്ചടക്കാന്‍ സൗകര്യമൊരുക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രധാന വഗ്ദാനം. ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് കൊള്ളപ്പലിശക്കാരെ ആശ്രയിക്കുന്ന 3.6 ലക്ഷത്തോളം പേര്‍ക്ക് സാധാരണ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.

ബേസിക് ബാങ്കിങ് സര്‍വ്വീസിലൂടെ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും മറ്റും ഗ്രാന്റ് പെയ്‌മെന്റായി ലഭിക്കുന്ന പണത്തില്‍ നിന്നും തിരിച്ചടവിന് സഹായിക്കുന്ന പദ്ധതിയാണിത്. 1000യൂറോ വരെയാണ് വായ്പ അനുവദിക്കുക. ഓരോ ആഴ്ച്ചയിലും പണം തിരിച്ചടയ്ക്കണം. ഉദാഹരണമായി ഈ പദ്ധതി പ്രകാരം ബാങ്കില്‍ നിന്നും ഒരാള്‍ 500 യൂറോ വായ്പയെടുത്താല്‍ ഓരോ ആഴ്ച്ചയിലും 10 യൂറോ വീതം തിരിച്ചടയ്ക്കണം. ഇത്തരത്തില്‍ 50 ആഴ്ച്ചകള്‍കൊണ്ട് വായ്പാ മുതല്‍ തിരിച്ചടക്കാം. പലിശ അടയ്ക്കാന്‍ കൂടുതല്‍ സമയവുമെടുക്കാം.

കൊള്ളപ്പലിശക്കാര്‍ക്ക് വന്‍തുക നല്‍കേണ്ട സ്ഥിതിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണിതെന്ന് ലൂസിന്റെ ക്രിഗ്ടണിന്റെ ഭര്‍ത്താവും സെനറ്ററുമായ പോള്‍ ബ്രാഡ്‌ഫോര്‍ഡ് പറയുന്നു. 

Scroll To Top