Friday February 24, 2017
Latest Updates

ബ്രെക്സിറ്റ്: ബ്രിട്ടനും അയര്‍ലണ്ടും തമ്മില്‍ പുതിയ ധാരണകള്‍

ബ്രെക്സിറ്റ്: ബ്രിട്ടനും അയര്‍ലണ്ടും തമ്മില്‍ പുതിയ ധാരണകള്‍

ഡബ്ലിന്‍:അയര്‍ലണ്ടിനും നോര്‍ത്തേണ്‍ അയര്‍ലണ്ടിനും ഇടയിലെ അതിര്‍ത്തിയും കുടിയേറ്റവും സംബന്ധിച്ച് ബ്രിട്ടനും അയര്‍ലണ്ടും തമ്മില്‍ പുതിയ ധാരണകളിലെത്തി. 2019ഓടെ ബ്രെക്സിറ്റ് പൂര്‍ണ്ണമായി ബ്രിട്ടന്‍ ഇയുവിന് വെളിയിലെത്തുമെങ്കിലും അതിര്‍ത്തി പഴയതു പോലെ തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. അതേസമയം അനധികൃത കുടിയേറ്റം തടയാന്‍ നടപടികളെടുക്കും. കോമണ്‍ ട്രാവല്‍ ഏരിയ (സി.എ.ടി) വഴി ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് സ്വതന്ത്രമായി അതിര്‍ത്തി കടക്കാം; നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി ജെയിംസ് ബ്രോക്ഷെയര്‍ വിശദികരിച്ചു.

ഇരു രാജ്യങ്ങളിലെയും ഇമിഗ്രേഷന്‍ ഇന്ഡസ്പെക്ഷന്‍ പോയിന്റുകളായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്, ഷാനണ്‍ എയര്‍പോര്‍ട്ട്, റോസ്ലെയര്‍ തുറമുഖം എന്നിവ മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി സുരക്ഷയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും, വിവരങ്ങള്‍ കൈമാറുകയും ചെയ്യും. തീരുമാനങ്ങളെ ഐറിഷ് വിദേശകാര്യ മന്ത്രി ചാള്‍സ് ഫ്‌ളാനഗന്‍ സ്വാഗതം ചെയ്തു.

Scroll To Top