Saturday May 27, 2017
Latest Updates

അയര്‍ലണ്ടിലെ മലയാളികള്‍ക്കായി ഒരു സംഘടന കൂടി ..യുണൈറ്റഡ് ക്ലബ്

അയര്‍ലണ്ടിലെ മലയാളികള്‍ക്കായി ഒരു സംഘടന കൂടി ..യുണൈറ്റഡ് ക്ലബ്

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മലയാളികള്‍ക്കായി ഒരു സംഘടന കൂടി രൂപമെടുക്കുന്നു.’ഒന്നിച്ചു പൊരുതാനും ഒന്നിച്ച് ജയിക്കാനും ‘എന്ന മുദ്രാവാക്യത്തിന്റെ അന്തസത്ത കാക്കും വിധം മലയാളികളുടെ ഐക്യവും ക്ഷേമവും ലക്ഷ്യമിട്ട് കൊണ്ടാണ് ‘യുണൈറ്റഡ് ക്ലബ് ‘എന്ന പേരിലുള്ള സംഘടന നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ക്രംലിനിലെ WSAF ഹാളില്‍ നാളെ (ജനുവരി 24,ശനി)വൈകിട്ട് 6 മണിയ്ക്ക് ചേരുന്ന സമ്മേളനത്തില്‍ വെച്ച് ദക്ഷിണാഫ്രിക്കയിലെ നൈല്‍ മെലണ്‍ ടൌണ്‍ ഷിപ് ട്രസ്റ്റിന്റെ പ്രധാന പ്രവര്‍ത്തകനും,മുന്‍ അധ്യാപകനുമായ അലന്‍ ജോണ്‍ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
അയര്‍ലണ്ടിലെ എല്ലാ മലയാളികളുടെയും,സഹ സംഘടനകളുടെയും പിന്തുണയും യുണൈറ്റഡ് ക്ലബ്ബിനു നല്‍കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

Scroll To Top