Monday October 22, 2018
Latest Updates

ഇന്ത്യന്‍ ഷെഫുമാര്‍ക്ക് ഇനി അയര്‍ലണ്ടില്‍ ജോലി ചെയ്യാം ,വര്‍ക്ക് പെര്‍മിറ്റ് നിയമത്തില്‍ മാറ്റം പ്രഖ്യാപിച്ച് സര്‍ക്കാര്‍,ഇന്റര്‍ നാഷണല്‍ ഹോസ്പിറ്റാലിറ്റി കോഴ്സുകള്‍ക്കും അവസരം 

ഇന്ത്യന്‍ ഷെഫുമാര്‍ക്ക് ഇനി അയര്‍ലണ്ടില്‍ ജോലി ചെയ്യാം ,വര്‍ക്ക് പെര്‍മിറ്റ് നിയമത്തില്‍ മാറ്റം പ്രഖ്യാപിച്ച് സര്‍ക്കാര്‍,ഇന്റര്‍ നാഷണല്‍ ഹോസ്പിറ്റാലിറ്റി കോഴ്സുകള്‍ക്കും അവസരം 

ഡബ്ലിന്‍ : ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലെ പൗരന്മാരായ ഷെഫുമാര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കി കൊണ്ട് അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഭേദഗതി വരുത്തി.

യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള ഷെഫുമാര്‍ക്കു രാജ്യത്ത് ജോലി ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെ രാജ്യത്തെ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ആവശ്യാനുസരണം ജീവനക്കാരെ മറ്റു രാജ്യങ്ങളില്‍ നിന്നും നിയമിക്കാന്‍ കഴിയുമെന്ന് പുതിയ വര്‍ക്ക് പെര്‍മിറ്റ് നയങ്ങള്‍ പ്രഖ്യാപിച്ച ബിസിനസ് മന്ത്രി ഹെതേര്‍ ഹംഫറി വ്യക്തമാക്കി.

എക്‌സിക്യൂട്ടിവ് ഷെഫ്,ഹെഡ് ഷെഫ്,സോസ് ഷെഫ്,എന്നിവര്‍ക്ക് അഞ്ച് വര്‍ഷം ജോലി പരിചയവും,ഷെഫ് ഡീ പാര്‍ട്ടിയ്ക്ക് ( chef de partie)രണ്ട് വര്‍ഷവും പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം.

രാജ്യത്ത് ഷെഫുമാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് വലിയ പ്രതിസന്ധിക്കു കാരണമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
7,000 ല്‍ അധികം ഷെഫുമാരുടെ ഒഴിവാണ് രാജ്യത്ത് വര്‍ഷം തോറും ഉണ്ടാകുന്നത്.ആയിരക്കണക്കിന് ഒഴിവുകളാണ് ഹോട്ടല്‍ മേഖലയില്‍ നിലവില്‍ ഉള്ളത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും വേണ്ടത്ര ആളുകളെ കിട്ടാതെയാകുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇത്തരത്തില്‍ നിയമനം നടത്താനാകുക.രണ്ടാഴ്ചത്തേക്ക് ഒഴിവുകള്‍ പരസ്യപ്പെടുത്തി രാജ്യത്തിനകത്തുനിന്നും ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമിക്കണം.ആവശ്യത്തിന് ആളുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പുറമെ നിന്നുള്ള ജീവനക്കാര്‍ക്കു അവസരങ്ങള്‍ നല്‍കാം.എത്‌നിക്ക് റസ്റ്റോറന്റുകളില്‍ മാത്രമായിരുന്നു ഇതേ വരെ അയര്‍ലണ്ടില്‍ നോണ്‍ യൂറോപ്യന്‍ ഷെഫുമാര്‍ക്ക് അവസരം നല്‍കിയിരുന്നത്. പുതിയ നിയമ ഭേദഗതിയോടെ എല്ലാ ഹോട്ടലിലും ആവശ്യമെങ്കില്‍ നോണ്‍ യൂറോപ്യന്‍ ഷെഫുമാരെ നിയമിക്കാം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹോട്ടല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് കൂടുതല്‍ ജീവനക്കാരെ കണ്ടെത്താന്‍ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്. വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഹോട്ടല്‍ റെസ്റ്റോറന്റ് മേഖലയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അയര്‍ലണ്ട് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. വര്‍ഷങ്ങളായി അയര്‍ലണ്ട് നേരിടുന്ന ജീവനക്കാരുടെ പ്രതിസന്ധിക്കു ഇത് പരിഹാരമാകുമെന്ന് RAI ചീഫ് എക്‌സിക്യൂട്ടീവ് അഡ്രിയന്‍ ക്യുമിന്‍സ് പറഞ്ഞു.

മികച്ച സേവനം ലഭ്യമാക്കുന്നതിനു പരിശീലനം നേടിയ കഴിവുള്ള ജീവനക്കാര്‍ ആവശ്യമാണ്. പുതിയ തീരുമാനം കൂടുതല്‍ മെച്ചപ്പെട്ട ജീവനക്കാരെ കണ്ടെത്തുന്നതിന് റെസ്റ്റോറന്റ്കകള്‍ക്ക് സഹായകമാവുകയും അതുവഴി ഉപഭോക്താക്കള്‍ക്ക് കൃത്യമായ സേവനം ഉറപ്പുവരുത്തുന്നതിനും കഴിയുമെന്ന് ഐറിഷ് ഹോട്ടല്‍ ഫെഡറേഷന്‍ പ്രസിഡന്റ് മൈക്കല്‍ ലെനന്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ ആവശ്യത്തിന് ഹോട്ടല്‍ മാനേജ്മെന്റ് ജീവനക്കാരെ ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് ഇതോടെ പരിഹാരമാവും.ഇന്റര്‍നാഷണല്‍ നിലവാരമുള്ള ഒട്ടേറെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സുകള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠിക്കാനും അയര്‍ലണ്ടിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ അവസരമൊരുക്കിയിട്ടുണ്ട്.ഇത്തരം സ്ഥാപനങ്ങളില്‍ പഠനത്തിനെത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടില്‍ ജോലി നേടാനുള്ള അവസരവും പുതിയ വര്‍ക്ക് പെര്‍മിറ്റ് നിയമം വഴി സംജാതമാവുമെന്നത് ശ്രദ്ധേയമാണ്.

പുതിയ നിയമമനുസരിച്ച് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകള്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് പഠനത്തോടൊപ്പം അയര്‍ലണ്ടില്‍ ജോലി ചെയ്യാനാവും.കൂടാതെ പഠനശേഷം സ്റ്റേ ബാക്ക് സ്‌കീം അനുസരിച്ച് പോസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷവും,ബിരുദ കോഴ്സുകള്‍(ബാച്ചിലര്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്, ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്മെന്റ്) ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷവും പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ജോലി ചെയ്യാനുമാവും.കോഴ്‌സ് പാസാകുന്നവര്‍ക്ക് വര്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുന്നതാണ് പുതിയ നിയമഭേദഗതി.

ലോകത്തെവിടെയും ജോലി ചെയ്യാനാവും വിധം അംഗീകാരമുള്ള ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഡിഗ്രി/ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ നടത്തുന്ന അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റികളുടെയും,ഹോട്ടല്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും വിവരങ്ങളും, പ്രവേശനമാര്‍ഗങ്ങളും,നല്‍കാനും, ലഭ്യമാക്കുവാന്‍ ‘ഐറിഷ് മലയാളി ന്യൂസ്’ ഇപ്പോള്‍ വായനക്കാര്‍ക്കായി സൗജന്യ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

അയര്‍ലണ്ടില്‍ പഠനത്തോടൊപ്പം ജോലിയും ചെയ്യാന്‍ അവസരം നല്‍കുന്ന അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകളെയും, പ്രവേശനമാര്‍ഗങ്ങളെയും കുറിച്ച് അറിയാനായി bestirisheducation@gmail.com എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്.ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ബാച്ചുകള്‍ സെപ്റ്റംബര്‍ മാസത്തോടെയാണ് മിക്ക യൂണിവേഴ്‌സിറ്റികളും,കോളജുകളും ആരംഭിക്കുന്നത്.

For more information:
bestirisheducation@gmail.com

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top