Tuesday December 06, 2016
Latest Updates

വോക്സ്പ്രോയിലും ലിങ്ക്ഡ് ഇന്നിലുമായി 600 പുതിയ തൊഴില്‍ അവസരങ്ങള്‍

വോക്സ്പ്രോയിലും ലിങ്ക്ഡ് ഇന്നിലുമായി 600 പുതിയ തൊഴില്‍ അവസരങ്ങള്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ രണ്ട് ടെക്ക് കമ്പനികളിലായി 600 പുതിയ ജോലി ഒഴിവുകള്‍. കോര്‍ക്കില്‍ ഹെഡ്ക്വാര്‍ട്ടേഴ്സുള്ള വോക്സ്പ്രോ ഡബ്ലിനില്‍ ആരംഭിക്കുന്ന പുതിയ ഓഫിസില്‍ 400 പേര്‍ക്കാണ് പുതുതായി ജോലി ലഭിക്കുക. പോയിന്റ് വില്ലേജിലാണ് പുതിയ ഓഫിസ് പ്രവര്‍ത്തനം തുടങ്ങുക. അടുത്ത 12-18 മാസങ്ങള്‍ക്കുള്ളിലാണ് റിക്രൂട്ട്മെന്റ് നടത്തുക. ഇതോടെ അയര്‍ലണ്ടില്‍ വോക്സ്പ്രോയ്ക്കായി ജോലി ചെയ്യുന്നവരുടെ എണ്ണം 2,000 ആയി ഉയരും. ലോകത്തെ 32 രാജ്യങ്ങളില്‍ വോക്സ്പ്രോ പ്രവര്‍ത്തിക്കുന്നുണ്ട്. 1996ലാണ് കമ്പനി ആരംഭിച്ചത്. കെക്നോളജിക്കല്‍ കമ്പനികള്‍ക്ക് കസ്റ്റമര്‍ എക്സ്പീരിയന്‍സ്, ടെക്നിക്കല്‍ സപ്പോര്‍ട്ട്, സെയില്‍സ് ഓപ്പറേഷന്‍ സര്‍വീസുകള്‍ എന്നിവയാണ് വോക്സ്പ്രോ നല്‍കുന്നത്.

ലിങ്ക്ഡ് ഇന്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഡബ്ലിനിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലേയ്ക്കായി 200 പേരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. നിലവില്‍ 1,000 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സെയില്‍സ് ആന്‍ഡ് സപ്പോര്‍ട്ട്, കസ്റ്റമേഴ്സ് ഓപ്പറേഷന്‍സ്, എഞ്ചിനീയറിങ് എന്നീ മേഖലകളിലാകും ജോലി സാധ്യതകള്‍.

അയര്‍ലണ്ടിലെ ഡിജിറ്റല്‍ മേഖലയിലുള്ള ജോലി സാധ്യതകളെക്കുറിച്ച് ഡബ്ലിന്‍ മലയാളിയായ ഇട്ടീര ജോസഫ് പറയുന്നത് ….

 

Scroll To Top