Friday May 26, 2017
Latest Updates

ഫിയനാഫാളിനും ഫിനഗേലിനും പിന്തുണ കുറയുന്നു; ജനപിന്തുണയില്‍ ഷിന്‍ ഫിന്നിന് മുന്നേറ്റം

ഫിയനാഫാളിനും ഫിനഗേലിനും പിന്തുണ കുറയുന്നു; ജനപിന്തുണയില്‍ ഷിന്‍ ഫിന്നിന് മുന്നേറ്റം

ഫിയനാഫാളും ഫിനഗേലും അടക്കമുള്ള പ്രമുഖ പാര്‍ട്ടികള്‍ക്ക് ജനപിന്തുണ കുറയുന്നതായി പോള്‍ റിപ്പോര്‍ട്ട്. അതേസമയം ഷിന്‍ ഫെന്‍, സ്വതന്ത്രര്‍, ലേബര്‍ പാര്‍ട്ടി എന്നിവര്‍ക്ക് പിന്തുണ കൂടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായി ഫിയനാഫാള്‍ തുടരുകയാണ്. 28% ജനങ്ങളാണ് ഫിയനാഫാളിനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ പോളില്‍ ഇത് 30% ആയിരുന്നു. ഫിനഗേലിന് 2% പിന്തുണ കുറഞ്ഞ് 23%ല്‍ എത്തി.

അതേസമയം 4% പിന്തുണ വര്‍ദ്ധിച്ച ഷിന്‍ഫെന്‍ 18% പിന്തുണയോടെ വലിയ മുന്നേറ്റം നടത്തി. സഖ്യത്തില്‍ ചേരാത്ത സ്വതന്ത്രര്‍ക്ക് 12% ആണ് പിന്തുണ- 4% വര്‍ദ്ധനവ്.

ലേബര്‍ പാര്‍ട്ടി 1% പിന്തുണ വര്‍ദ്ധിപ്പിച്ച് 7% ജനങ്ങളുടെ പ്രീതി നേടി. സഖ്യകക്ഷി അംഗങ്ങളായ സ്വതന്ത്രരുടെ പിന്തുണയില്‍ മാറ്റമില്ല- 4%. മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഇങ്ങനെ: എഎഎ/പിബിപി 4%, ഗ്രീന്‍ പാര്‍ട്ടി 2%, സോഷ്യല്‍ ഡെമോക്രാറ്റ്സ് 1%, വര്‍ക്കേഴ്സ് പാര്‍ട്ടി 1%.

നേതാക്കന്മാരില്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിക്ക് മാത്രമാണ് പിന്തുണയേറിയത്. അദ്ദേഹം നയിക്കുന്ന മൈനോറിറ്റി സര്‍ക്കാരിനും പിന്തുണയേറിയിട്ടുണ്ട്. 6% പിന്തുണ വര്‍ദ്ധിച്ച് നിലവില്‍ 36% ജനങ്ങളാണ് കെന്നി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്.

സെപ്റ്റംബര്‍ 4നും 14നും ഇടയിലാണ് പോള്‍ നടത്തിയത്.

Scroll To Top