Tuesday May 30, 2017
Latest Updates

ക്ലൌഡ് കമ്പ്യൂട്ടിങ്ങ് മേഖലയില്‍ അയര്‍ലണ്ടില്‍ ആയിരക്കണക്കിന് ജോലി സാധ്യത , ഇന്ത്യക്കാര്‍ക്കും അവസരങ്ങള്‍

ക്ലൌഡ് കമ്പ്യൂട്ടിങ്ങ് മേഖലയില്‍ അയര്‍ലണ്ടില്‍ ആയിരക്കണക്കിന് ജോലി സാധ്യത , ഇന്ത്യക്കാര്‍ക്കും അവസരങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ 20,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട് . ക്ലൌഡ് കമ്പ്യൂട്ടിങ്ങ് മേഖലയിലാണ് നിരവധി തൊഴില്‍ അവസരങ്ങള്‍ കാത്തിരിക്കുന്നത്. ഗുഡ്ബോഡി എക്കണോമിക്ക് കണ്‍സള്‍ട്ടന്റ് നടത്തിയ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മൈക്രോ സോഫ്റ്റ് നിര്‍ദ്ദേശ പ്രകാരമായിരുന്നു സര്‍വേ. ക്ലൌഡ് കമ്പ്യൂട്ടിങ്ങ് മേഖലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ആധിപത്യം നേടാന്‍ പോകുന്നത് അയര്‍ലണ്ട് ആയിരിക്കുമെന്നും പഠനത്തില്‍ വെളിപ്പെടുത്തലുണ്ട്.

ക്ലൌഡ് കമ്പ്യൂട്ടിങ്ങ് മേഖലയില്‍ ആവശ്യത്തിന് വിദഗ്ധ തൊഴിലാളികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദരെയാണ് അയര്‍ലണ്ട് തേടുന്നത്.അയര്‍ലണ്ടില്‍ മുന്നൂറിലധികം ഇന്ത്യാക്കാരും ഈ മേഖലയില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.ഈ മേഖലയുടെ വികസനം അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഇന്ത്യാക്കാരെ ആകര്‍ഷിക്കാന്‍ കാരണമാവും

ഈ മേഖലയില്‍ നേരിട്ട് 8,600 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ക്ലൌഡ് കമ്പ്യൂട്ടിങ്ങ് മേഖലയില്‍ അയര്‍ലണ്ടിനുണ്ടാകുന്ന മുന്നേറ്റം മൊത്തം ഐടി മേഖലയ്ക്കും ഉണര്‍വാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐടി മേഖലയില്‍ മാത്രം 2000 കമ്പനികള്‍ സമീപഭാവിയില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ പതിനൊന്നായിരമോ അതിലധികമോ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ഉപയോക്താക്കളുടെ സുപ്രധാന ഫയലുകള്‍ കമ്പ്യൂട്ടറിലെ ലോക്കല്‍ ഡിസ്‌ക്കില്‍ സൂക്ഷിക്കുന്നതിന് പകരം ക്ലൌഡ് കമ്പ്യൂട്ടിങ്ങ് സെര്‍വറില്‍ സൂക്ഷിക്കുകയും ഏത് കമ്പ്യൂട്ടറിലും ഈ ഫയലുകള്‍ ആക്സസ് ചെയ്യാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ക്ലൌഡ് കമ്പ്യൂട്ടിങ്ങ്.

Scroll To Top