Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ ആഴ്ചയില്‍ 600 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി ധനമന്ത്രി മൈക്കല്‍ നൂനന്‍

അയര്‍ലണ്ടില്‍  ആഴ്ചയില്‍ 600 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി ധനമന്ത്രി മൈക്കല്‍ നൂനന്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ തൊഴില്‍ അന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്ത.  ആഴ്ചയില്‍ 600 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി ധനമന്ത്രി മൈക്കല്‍ നൂനന്‍. ഓപ്റ്റല്‍ വിഷന്റെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസ് ലിമെറിക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ധനമന്ത്രി. പ്രമുഖ കനേഡിയന്‍ കമ്പനിയാണ് ഓപ്റ്റല്‍ വിഷന്‍. പരിപാടിയില്‍ പങ്കെടുത്ത യുവ എഞ്ചിനീയര്‍മാരോടായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. 

നിലവിലെ നിരക്കില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ 100,000 പേര്‍ക്ക് ജോലി എന്ന സര്‍ക്കാര്‍ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുമെന്നും ധനമന്ത്രി പറഞ്ഞു. നിലവില്‍ ആഴ്ചയില്‍ അഞ്ഞൂറ് മുതല്‍ 600 വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം ഫുള്‍ ടൈം ജോലികളുമാണ്. അടുത്ത ഒന്നര വര്‍ഷത്തിനകം 100,000 പേര്‍ക്ക് ജോലിയെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാകുമെന്നും മന്ത്രി പറഞ്ഞു. 

ആഴ്ചയില്‍ 500 തൊഴില്‍ അവസരങ്ങള്‍ എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നില്ല. എന്നാല്‍ ലക്ഷ്യത്തിന് മേലെയാണ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും ധനമന്ത്രി പറഞ്ഞു. നിലവില്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന 1000 ബഹുരാഷ്ട്ര കമ്പനികള്‍ ചേര്‍ന്ന് 200,000 പേര്‍ക്ക് ജോലി നല്‍കുന്നുണ്ട്. 

സ്വകാര്യ മേഖലയില്‍ ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കപ്പെടുമ്പോഴും രാജ്യത്തിനകത്ത് ആവശ്യത്തിനു യോഗ്യതകളുള്ള ജീവനക്കാരെ ലഭ്യമാവുന്നില്ലെന്നു തൊഴില്‍ മേഖലയിലെ വിദഗ്ദരും വ്യക്തമാക്കുന്നുണ്ട്.

Scroll To Top