Monday December 05, 2016
Latest Updates

‘മലയാള’ത്തിനു പുതിയ സാരഥികള്‍:ജോബി സ്‌കറിയ പ്രസിഡണ്ട്,ബിപിന്‍ചന്ദ് സെക്രട്ടറി

‘മലയാള’ത്തിനു പുതിയ സാരഥികള്‍:ജോബി സ്‌കറിയ പ്രസിഡണ്ട്,ബിപിന്‍ചന്ദ് സെക്രട്ടറി

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ വാര്‍ഷിക പൊതുയോഗം താല എയില്‍സ്ബറിയി ലുള്ള സെന്റ്. മാര്‍ട്ടിന്‍ ഡി പോറസ് നാഷണല്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് സിനോ തുരുത്തേന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജോബി സ്‌കറിയ മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ പ്രിന്‍സ് ജോസും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുളള വിശദമായ ചര്‍ച്ചയില്‍ മുന്‍ വര്‍ഷത്തെ മലയാളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തിയതായി പൊതുയോഗം അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്വസ്വലമായി സംഘടിപ്പിക്കാനുള്ള പദ്ധതികള്‍ പൊതുയോഗം ചര്‍ച്ച ചെയ്തു. 

പുതിയ ഭരണസമിതിയംഗങ്ങളെ പൊതുയോഗം തിരഞ്ഞെടുത്തു. 

പ്രസിഡണ്ട്-ജോബി സ്‌കറിയ
വൈസ് പ്രസിഡണ്ട്- പ്രദീപ് ചന്ദ്രന്‍
സെക്രട്ടറി-ബിപിന്‍ ചന്ദ്
ജോ. സെക്രട്ടറി- മനോജ് ഡി മാന്നാത്ത്
ട്രഷറര്‍- ജോജി ഏബ്രഹാം
മീഡിയ & മാഗസിന്‍ കമ്മറ്റി – അജിത്ത് കേശവന്‍, ഷാജു ജോസ്, വിനു നാരായണന്‍
ആര്‍ട്‌സ് ക്ലബ് സെക്രട്ടറി–കിരണ്‍ ബാബു കരാലില്‍

കമ്മറ്റിയംഗങ്ങള്‍ വി.ഡി രാജന്‍, ബേബി പെരേപ്പാടന്‍, ജോയിച്ചന്‍ മാത്യു,മാത്യു സ്റ്റീഫന്‍, രാജേഷ് ഉണ്ണിത്താന്‍, പ്രിന്‍സ് ജോസ്, ജീവന്‍ വര്‍ഗീസ്, ഡാനിയേല്‍ വര്‍ഗീസ്, ബിനു ഡാനിയേല്‍, അലക്‌സ് ജേക്കബ്.

Scroll To Top