Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ പുതിയതായി എത്തുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് നിയമത്തിലെ സാങ്കേതികത്വം വിനയാകുന്നു:അപേക്ഷകര്‍ ആശങ്കയില്‍

അയര്‍ലണ്ടില്‍ പുതിയതായി എത്തുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് നിയമത്തിലെ സാങ്കേതികത്വം വിനയാകുന്നു:അപേക്ഷകര്‍ ആശങ്കയില്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പുതിയതായി എത്തുന്ന ഡിപ്ലോമാ നഴ്‌സുമാര്‍ക്ക് ക്രിട്ടിക്കല്‍ സ്‌കില്‍ എംപ്ലോയ്‌മെന്റ്‌റ് വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാകുന്നില്ലെന്ന് വെളിപ്പെടുത്തല്‍.2014 ല്‍ രൂപപ്പെടുത്തിയ പുതിയ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം നഴ്‌സിംഗ് ഡിഗ്രി ഇല്ലെങ്കില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ എംപ്ലോയ്‌മെന്റ്‌റ് വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയില്ലെന്നാണ് തൊഴില്‍ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അപേക്ഷിക്കുന്ന ജോലിയ്ക്ക് അയര്‍ലണ്ടിലെ നിശ്ചിതമായ തൊഴില്‍ അംഗീകാര സമിതിയുടെ (ഉദാഹരണമായി നഴ്‌സുമാര്‍ക്ക് ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷനും )30,000 യൂറോയെങ്കിലും മിനിമം ശമ്പളസ്‌കെയിലില്‍ ജോലി വാഗ്ദാനവും ഡിഗ്രിയും ഉള്ളവര്‍ക്ക് തൊഴില്‍ വകുപ്പിന്റെ ഉന്നത സാങ്കേതിക വൈധഗ്ദ്യമുള്ള തൊഴിലുകളുടെ പട്ടികയില്‍ ( Highly Skilled Eligible Occupations List)ഉള്ള ജോലികള്‍ ലഭ്യമാവാന്‍ വേണ്ടിയാണ് ക്രിട്ടിക്കല്‍ സ്‌കില്‍ എംപ്ലോയ്‌മെന്റ്‌റ് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാവുന്നത്.ഇതില്‍ നഴ്‌സുമാരുടെ ജോലിയും ഉള്‍പ്പെടുന്നുണ്ട്.നിയമത്തിലെ സാങ്കേതിക വ്യാഖ്യാനം കാരണം കേരളത്തില്‍ നിന്നുള്ള മലയാളി നഴ്‌സുമാരില്‍ ഡിഗ്രിയില്ലാത്തവര്‍ക്ക് ക്രിട്ടിക്കല്‍ സ്‌കില്‍ എംപ്ലോയ്‌മെന്റ്‌റ് വര്‍ക്ക് പെര്‍മിറ്റ് നിഷേധിച്ചതായാണ് ഉദ്യോഗാര്‍ഥികള്‍ വെളിപ്പെടുത്തുന്നത്.

ഇനി ഇവര്‍ക്ക് അയര്‍ലണ്ടില്‍ ജോലി ലഭ്യമാവണമെങ്കില്‍ ജനറല്‍ എമ്പ്‌ലോയ്‌മെന്റ് പെര്‍മിറ്റ് എടുക്കേണ്ടി വരും.നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷനും,30,000 യൂറോയെങ്കിലും മിനിമം ശമ്പളസ്‌കെയിലില്‍ ജോലി വാഗ്ദാനവും ഉള്ളവര്‍ക്ക് ജനറല്‍ എമ്പ്‌ലോയ്‌മെന്റ് പെര്‍മിറ്റ് എടുക്കാനാവും.

ക്രിട്ടിക്കല്‍ സ്‌കില്‍ എംപ്ലോയ്‌മെന്റ്‌റ് വര്‍ക്ക് പെര്‍മിറ്റിനര്‍ഹത നേടുന്നവര്‍ക്ക് ഉടന്‍ തന്നെ സ്‌പൌസിനെ / ഡിപ്പന്ഡന്ടിനെ കൂടെ കൊണ്ടുവരാനും അവര്‍ക്ക് ഏതു ജോലിയും ഇവിടെ കണ്ടെത്തി പെര്‍മിറ്റ് നേടുന്നതിനും അവസരം ഉള്ളപ്പോള്‍ ജനറല്‍ എമ്പ്‌ലോയ്‌മെന്റ് പെര്‍മിറ്റ് നേടുന്നവര്‍ സ്പൗസിനെ /ഡിപ്പന്ഡന്ടിനെ കൂടെ കൊണ്ട് വരണമെങ്കില്‍ ആറു മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം.ഇവരുടെ സ്പൗസിന് /ഡിപ്പന്ഡന്ടിനും അയര്‍ലണ്ടില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചു കൊണ്ട് ഓരോരുത്തരുടെയും യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി കണ്ടെത്തുനതിനു തടസങ്ങളില്ല.

ക്രിട്ടിക്കല്‍ സ്‌കില്‍ എംപ്ലോയ്‌മെന്റ്‌റ് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണം താരതമ്യേനെ കുറവായതിനാല്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ പ്രശ്‌നം കാര്യമായി ബാധിക്കാനിടയില്ല.മാത്രമല്ല ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ ലഭിച്ചതിനു ശേഷമാണ് ഇപ്പോള്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത് എന്നതിനാല്‍ ആദ്യഘട്ടം അപേക്ഷ തള്ളിയ്‌ലും അപ്പീലിന് പോയാല്‍ തൊഴില്‍ വകുപ്പ് അപേക്ഷ അംഗീകരിക്കേണ്ടി വരുമെന്നും നിയമവിദഗ്ദര്‍ സൂചിപ്പിച്ചു.എങ്കിലും വകുപ്പിന്റെ അപ്പീല്‍ കമ്മിറ്റിയുടെ വിവേചനാധികാരത്തില്‍പ്പെട്ട തീരുമാനമാണിത്.

കേരളത്തില്‍ നിന്നും റിക്രൂട്ട്‌മെന്റ് നടത്തിയ ഏജന്‍സികളും നിയമത്തിന്റെ വ്യതിയാനം അറിയാതെയാണ് ക്രിട്ടിക്കല്‍ സ്‌കില്‍ എംപ്ലോയ്‌മെന്റ്‌റ് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ഥികളെ ഉപദേശിച്ചത് എന്നറിയുന്നു.ചിലരുടെയെങ്കിലും അപേക്ഷ തള്ളിയതിന് ശേഷമാണ് ഡിപ്ലോമാക്കാര്‍ക്ക് ജനറല്‍ എമ്പ്‌ലോയ്‌മെന്റ് പെര്‍മിറ്റ് മാത്രമേ ലഭിക്കുള്ളൂ എന്ന് ഏജന്‍സികളും മനസിലാക്കിയത്.




Scroll To Top