Saturday December 10, 2016
Latest Updates

നോക്കിയയുടെ സൂപ്പര്‍ ഫോണ്‍ വിപണിയിലേക്ക്

നോക്കിയയുടെ സൂപ്പര്‍ ഫോണ്‍ വിപണിയിലേക്ക്

ഡബ്ലിന്‍: നോക്കിയയുടെ സൂപ്പര്‍ ഫോണ്‍ വിപണിയിലേക്ക്. നോക്കിയ 215 എന്നാണ് ഈ ഫോണിന്റെ പേര്. 24 യൂറോയാണ് ഫോണിന്റെ വില. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ മാത്രമാണ് ഫോണ്‍ വിപണിയിലെത്തുന്നത്. മാര്‍ച്ചോടെ ഫോണ്‍ വിപണിയില്‍ ലഭ്യമാകും. 

ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ട്വിറ്റര്‍, ബിംഗ് സെര്‍ച്ച് തുടങ്ങിയവ ഡിഫോള്‍ട്ട് ആയി നോക്കിയ 215 ല്‍ ലഭ്യമാണ്. ഫോണിന് മികച്ച ബാറ്ററി ബാക്കപ്പാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫോണിന്റെ സിംഗിള്‍ സിം, ഡ്യൂവല്‍ സിം പതിപ്പുകള്‍ ലഭ്യമാണ്. സിംഗിള്‍ സിം പതിപ്പിന് 29 ദിവസം സ്റ്റാന്‍ഡ്‌ബൈയും ഇരട്ട സിം പതിപ്പിന് 21 ദിവസം സ്റ്റാന്‍ഡ്‌ബൈയും കമ്പനി വാഗ്ദാനം ചെയ്യുന്നു. രണ്ടു പതിപ്പിലും 20 മണിക്കൂര്‍ ടോക്ക് ടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

നോക്കിയ സീരീസ് 30+ ഒ.എസാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ബ്ലൂടൂത്ത് 3.0, ബ്ലൂടൂത്ത് ഓഡിയോ സപ്പോര്‍ട്ട് എന്നിവയും ഈ ഫോണില്‍ ലഭ്യമാണ്. എഫ്എം റേഡിയോ, ടോര്‍ച്ച്, വിജിഎ ക്യാമറ, എംപി3 എന്നിവയും ഈ ഫോണിന്റെ സവിശേഷതയാണ്. മൈക്രോ എസ്ഡി കാര്‍ഡിലൂടെ മെമ്മറി 32 ജിബി വരെ വര്‍ധിപ്പിക്കാം. ഡിസ്‌പ്ലേയ്ക്ക് 2.4 ഇഞ്ച് വലുപ്പമുണ്ട്. പ്രധാനമായും ആദ്യമായി ഫോണ്‍ വാങ്ങുന്നവരെ ഉദ്ദേശിച്ചുള്ളതാണ് നോക്കിയ 215 എന്ന് മൈക്രോസോഫ്റ്റ് ഡിവൈസസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജോ ഹാര്‍ലോ പറഞ്ഞു

Scroll To Top