Sunday December 04, 2016
Latest Updates

പുതിയ നാഷണല്‍ മെറ്റേണിറ്റി ആശുപത്രി പദ്ധതി,എതിര്‍പ്പുമായി സെന്റ് വിന്‍സന്റ്റ്‌സ് 

പുതിയ നാഷണല്‍ മെറ്റേണിറ്റി ആശുപത്രി പദ്ധതി,എതിര്‍പ്പുമായി സെന്റ് വിന്‍സന്റ്റ്‌സ് 

ഡബ്ലിന്‍ :150 മില്യണ്‍ യൂറോ മുടക്കി സെന്റ് വിന്‍സന്റ് ഹോസ്പിറ്റലിന്റെ ക്യാമ്പസില്‍ പുതിയ നാഷണല്‍ മെറ്റേണിറ്റി ആശുപത്രി പണിയുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി വൈകിയേക്കും.നിലവില്‍ തയാറാക്കിയ പദ്ധതി തങ്ങള്‍ക്ക് ഹിതകരമല്ലെന്ന് പ്രഖ്യാപിച്ച സെന്റ് വിന്‍സന്റ് ഗ്രൂപ്പ് എച്ച് എസ് ഇ യുമായി തുടരുന്ന തര്‍ക്കത്തിന്റെ പേരില്‍ പെട്ടന്നുള്ള പദ്ധതി നടത്തിപ്പില്‍ നിന്നും പിന്‍മാറുമെന്ന് പ്രഖ്യാപിച്ചതോടെയാണിത്.
ശോചനീയമായ അവസ്ഥയിലുള്ള ഹോള്‍സ് സ്ട്രീറ്റിലെ ദേശീയ പ്രസവാശുപത്രി സെന്റ് വിന്‍സന്റ് ക്യാമ്പസില്‍ പുതുക്കിപണിയുന്നത് ആരോഗ്യരംഗത്ത് സര്‍ക്കാറിന്റെ പ്രധാന പദ്ധതികളില്‍ ഒന്നാണ്. പദ്ധതി പൂര്‍ത്തിയായാല്‍ നടത്തിപ്പവകാശം സംബന്ധിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാവണമെന്നും, വര്‍ഷങ്ങള്‍ നീളുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസിലെ നിലവിലുള്ള പദ്ധതികളെ ബാധിക്കാതിരിക്കാന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം വേണമെന്നുംആവശ്യപ്പെട്ട് സെന്റ് വിന്‍സന്റ് ഗ്രൂപ്പ് മെയ് ആറിനു് ആരോഗ്യ മന്ത്രിക്ക് കത്തയച്ചിരുന്നു.
കത്തില്‍ ഉടന്‍ തന്നെ തന്റെ പ്രതികരണമറിയിക്കുമെന്ന് ആരോഗ്യ മന്ത്രി ലിയോ വരാദ്കര്‍ പറഞ്ഞു. പ്രശ്‌നം സങ്കീര്‍ണമാണെങ്കിലും പരിഹരിക്കാവുന്നതാണെന്നും അദ്ദേഹം വിലയിരുത്തി. അതിനിടെ നിലവിലെ കെട്ടിടം അധികകാലം ഉപയോഗിക്കാനാവില്ലെന്ന് നാഷണല്‍ മറ്റേണിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി

Scroll To Top